Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Al-Azhar

Idukki

അ​ല്‍ അ​സ്ഹ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ത്യാ​ധു​നി​ക വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് തു​ട​ക്കം

തൊ​ടു​പു​ഴ: അ​ല്‍ അ​സ്ഹ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ന്‍​ഡ് സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ധു​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. 40 കി​ട​ക്ക​ക​ളു​ള്ള അ​ത്യാ​ഹി​ത വി​ഭാ​ഗം, എം​ആ​ര്‍​ഐ യൂ​ണി​റ്റ്, അ​ത്യാ​ഹി​ത ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം, ഹൃ​ദ്രോ​ഗ കാ​ത്ത് ലാ​ബ് എ​ന്നി​വ​യാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. അ​ത്യാ​ഹി​ത ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബും ഹൃ​ദ്രോ​ഗ കാ​ത്ത് മ​ന്ത്രി വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​റും എം​ആ​ര്‍​ഐ യൂ​ണി​റ്റ് ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫും അ​ത്യാ​ഹി​ത വി​ഭാ​ഗം പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ മൂ​ന്ന് പ്ര​ത്യേ​ക ആ​രോ​ഗ്യ പാ​ക്കേ​ജു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി

കു​മാ​ര​മം​ഗ​ലം 14-ാം വാ​ര്‍​ഡ് നി​വാ​സി​ക​ള്‍​ക്ക് സൗ​ജ​ന്യ ഒ​പി, ടെ​ലി ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍, ഹോം ​കെ​യ​ര്‍ എ​ന്നി​വ​യും പ്ര​സ​വ​സം​ബ​ന്ധ​മാ​യ ഡെ​ലി​വ​റി കം​പ്ലീ​റ്റ് പാ​ക്കേ​ജും ഹൃ​ദ്രോ​ഗ പ​രി​ശോ​ധ​ന​യ്ക്കു​ള്ള കം​പ്ലീ​റ്റ് ആ​ന്‍​ജി​യോ​ഗ്രാം പാ​ക്കേ​ജും പ്ര​ഖ്യാ​പി​ച്ചു.

തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ബി​റ ജ​ലീ​ല്‍, കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലി​നി എ​ര​പ്പ​നാ​ല്‍, വാ​ര്‍​ഡ് മെം​ബ​ര്‍ വി.​പി. സ​ജി, ഏ​ഴ​ല്ലൂ​ര്‍ പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് പു​ല്ല​ന്‍, അ​ല്‍ അ​സ്ഹ​ര്‍ ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എം. മൂ​സ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ റ​ജീ​ന മൂ​സ, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ആ​സി​യ മി​ജാ​സ്, ഡോ. ​അ​മീ​ഷ ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up