Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Al-Qaeda

ഡ​ൽ​ഹി ചെ​ങ്കോ​ട്ട സ്ഫോ​ട​നം; അ​ൽ​ഖ്വ​യ്ദ​യു​ടെ ഉ​പ​സം​ഘ​ട​ന​യെ​ന്ന് യു​എ​ൻ റി​പ്പോ​ർ​ട്ട് 

ന്യൂ​ഡ​ൽ​ഹി: അ​ൽ​ഖ്വ​യ്ദ​യു​ടെ ഉ​പ​സം​ഘ​ട​ന​യാ​ണ് ഡ​ൽ​ഹി ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ലെ​ന്ന് യു​എ​ൻ റി​പ്പോ​ർ​ട്ട്. യു​എ​ൻ സു​ര​ക്ഷാ​സ​മി​തി നി​രീ​ക്ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം അ​ൽ-​ഖ്വ​യ്ദ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡം (AQIS) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ.

ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 10 പേ​ർ​ക്ക് AQIS ഉ​പ​സം​ഘ​ട​ന​യാ​യ അ​ൻ​സാ​ർ ഖ​സ്‍​വാ​ത്ത് ഉ​ൽ ഹി​ന്ദു​മാ​യി ബ​ന്ധ​മെ​ന്നും ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ബം​ഗ്ലാ​ദേ​ശി​ൽ ഭീ​ക​ര സെ​ല്ലു​ക​ൾ സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി മു​ന്ന​റി​യി​പ്പ്.

അ​ൽ​ഖ്വ​യ്ദ​യും ഐ​സി​സും രാ​സ-​ജൈ​വ ആ​യു​ധ​ങ്ങ​ൾ ഉ​ന്ന​മി​ടു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. റൈ​സി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​വ​സ്തു​ക്ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഭീ​ക​ര ഗ്രൂ​പ്പു​ക​ൾ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നും പ​റ​യു​ന്നു.

Latest News

Corehub Up