കൊല്ലങ്കോട്: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ആലമ്പള്ളം പാലത്തിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് കെ. പ്രേമന് എംഎല്‍എ.
നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അവശേഷിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനും എംഎല്‍എ നിര്‍ദേശം നല്കി.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി ഹരിദാസ്, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ഷിജു ചന്ദ്രന്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ഷിജി, വടവന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ്, കരാറുകാരന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.