Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alan

ചിത്രപ്രിയവധം: തെളിവെടുപ്പ് നടത്തി

കാ​​​ല​​​ടി: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ വി​​​ദ‍്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്ന മ​​​ല​​​യാ​​​റ്റൂ​​​ർ മു​​​ണ്ട​​​മ​​​റ്റം സ്വ​​​ദേ​​​ശി​​​നി ചി​​​ത്രപ്രി​​​യ​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ്ര​​​തി​​​യാ​​​യ അ​​​ല​​​നെ സ്ഥ​​​ല​​​ത്തെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ ല​​​ഭി​​​ച്ച​​​തു ഞെ​​​ട്ടി​​​ക്കു​​​ന്ന വി​​​വ​​​രം.

22 കി​​​ലോ ഭാ​​​ര​​​മു​​​ള്ള ക​​​ല്ല് ത​​​ല​​​യ്ക്കി​​​ട്ടാ​​​ണു പെ​​​ണ്‍കു​​​ട്ടി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് പ്ര​​​തി സ​​​മ്മ​​​തി​​​ച്ചു. കൊ​​​ല​​​പാ​​​ത​​​ക​​​സ്ഥ​​​ല​​​ത്ത് എ​​​ത്തി​​​ച്ചു ന​​​ട​​​ത്തി​​​യ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നി​​​ടെ അ​​​ല​​​ന്‍ കൊ​​​ല​​​പാ​​​ത​​​ക​​​രീ​​​തി പോ​​​ലീ​​​സി​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ചി​​​ത്ര പ്രി​​​യ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ താ​​​ൻ മു​​​മ്പും ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​താ​​​യും അ​​​ല​​​ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു​​​ശേ​​​ഷം വേ​​​ഷം മാ​​​റി ര​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യും കാ​​​ല​​​ടി പു​​​ഴ​​​യി​​​ലേ​​​ക്ക് ത​​​ള്ളി​​​യി​​​ടാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നും അ​​​ല​​​ൻ പോ​​​ലീ​​​സി​​​നു​​​മു​​​ന്നി​​​ൽ കു​​​റ്റ​​​സ​​​മ്മ​​​തം ന​​​ട​​​ത്തി. ഇ​​​ന്ന​​​ലെ​​​യാ​​​ണു പോ​​​ലീ​​​സ് പ്ര​​​തി​​​യെ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്ത് എ​​​ത്തി​​​ച്ചു തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്. ചി​​​ത്ര പ്രി​​​യ​​​യെ ക​​​ഴി​​​ഞ്ഞ ഒ​​​മ്പ​​​തി​​​നാ​​​ണ് മ​​​ല​​​യാ​​​റ്റൂ​​​ർ മ​​​ണ​​​പ്പാ​​​ട്ടു​​​ചി​​​റ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള സെ​​​ബി​​​യൂ​​​രി​​​ലെ ആ​​​ളൊ​​​ഴി​​​ഞ്ഞ പ​​​റ​​​മ്പി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പി​​​ന്നീ​​​ട് ആ​​​ൺ​​​സു​​​ഹൃ​​​ത്താ​​​യ അ​​​ല​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചി​​​ത്ര പ്രി​​​യ​​​യെ ത​​​ല​​​യ്ക്ക​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കാ​​​ര‍്യം അ​​​ല​​​ൻ സ​​​മ്മ​​​തി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നു സ​​​മീ​​​പം ഒ​​​ഴി​​​ഞ്ഞ മ​​​ദ്യ​​​ക്കു​​​പ്പി​​​യും ര​​​ണ്ട് സോ​​​ഫ്റ്റ് ഡ്രി​​​ങ്ക് കു​​​പ്പി​​​ക​​​ളും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up