ലാഗോസ്: നൈജീരിയയിൽ ഫൈനൽ എക്സാം വിദ്യാർഥികളുടെ ആഘോഷ പാർട്ടിയിൽ പങ്കെടുത്ത നാലു പേർ മരിച്ചു.
രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും മരിച്ചതിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, പാർട്ടിയിൽ മദ്യപിച്ചശേഷം നാലു പേരുടെയും ആരോഗ്യനില വഷളാവുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
തെക്കുകിഴക്കൻ പട്ടണമായ എൻഡുക്ക്വേയിലെ നൈജീരിയ എൻസുക്കാ യൂണിവേഴ്സിറ്റി വിദ്യാർഥികളാണ് അവസാന പരീക്ഷയ്ക്കുശേഷം ആഘോഷ പാർട്ടി സംഘടിപ്പിച്ചത്.
വ്യാജമദ്യത്തിനെതിരേ നൈജീരിയൻ ഭരണകൂടം നടപടി കർശനമാക്കുന്നതിനിടെയാണ് ഈ ദുരന്തം. സംഭവത്തെത്തുടർന്ന് ഇത്തരം ആഘോഷങ്ങൾ യൂണിവേഴ്സിറ്റി നിരോധിച്ചു.