Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AlhindAir

കേ​ര​ള​ത്തി​ല്‍​നി​ന്ന് പ​റ​ന്നു​യ​രാ​ന്‍ കാ​ത്തി​രി​ക്കു​ന്ന​ത് മൂ​ന്ന് വി​മാ​ന ക​മ്പ​നി​ക​ള്‍

പ​​​ര​​​വൂ​​​ര്‍: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​ന്തം വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​ക​​​ളെ​​​ന്ന സ്വ​​​പ്ന​​​വു​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്ന എ​​​യ​​​ര്‍​കേ​​​ര​​​ള​​​യും അ​​​ല്‍​ഹി​​​ന്ദ് എ​​​യ​​​റും സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​ന്‍ വൈ​​​ക​​​വേ സി​​​യാ​​​ല്‍ മാ​​​തൃ​​​ക​​​യി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ച കോ-​​​കേ​​​ര​​​ളം ആ​​​ദ്യം ആ​​​കാ​​​ശ​​​ത്തേ​​​ക്ക് പ​​​റ​​​ന്നു​​​യ​​​രു​​​മോ എ​​​ന്ന ആ​​​കാം​​​ക്ഷ​​​യി​​​ല്‍ വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല.

2024-ല്‍ ​​​കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​പ​​​ത്ര​​​വും 2025ല്‍ ​​​അ​​​ന്താ​​​രാ​​​ഷ്ട്ര എ​​​യ​​​ര്‍​ലൈ​​​ന്‍ കോ​​​ഡും നേ​​​ടി​​​യെ​​​ങ്കി​​​ലും വി​​​മാ​​​ന​​​ങ്ങ​​​ള്‍ പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് എ​​​യ​​​ര്‍ കേ​​​ര​​​ള​​​യ്ക്കും അ​​​ല്‍ ഹി​​​ന്ദ് എ​​​യ​​​റി​​​നും ത​​​ട​​​സ​​​മാ​​​കു​​​ന്ന​​​ത്.

പാ​​​ട്ട​​​ക്ക​​​മ്പ​​​നി​​​ക​​​ള്‍ 12 മാ​​​സ​​​ത്തെ വാ​​​ട​​​ക മു​​​ന്‍​കൂ​​​റാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തും വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ഗോ​​​ള പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളു​​​മാ​​​ണ് പ്ര​​​വ​​​ര്‍​ത്ത​​​നം തു​​​ട​​​ങ്ങു​​​ന്ന​​​ത് നീ​​​ളാ​​​ന്‍ കാ​​​ര​​​ണം. അ​​​തേ​​​സ​​​മ​​​യം 72 സീ​​​റ്റു​​​ക​​​ളു​​​ള്ള എ​​​ടി​​​ആ​​​ര്‍ വി​​​മാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ര്‍​വീ​​​സ് ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യി എ​​​യ​​​ര്‍ കേ​​​ര​​​ള മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്നു​​​ണ്ട്.

ഇ​​​രു ക​​​മ്പ​​​നി​​​ക​​​ളും കൊ​​​ച്ചി​​​യി​​​ല്‍ ഓ​​​ഫീ​​​സു​​​ക​​​ള്‍ തു​​​റ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും വ​​​രു​​​മാ​​​ന​​​മി​​​ല്ലാ​​​തെ പ്ര​​​വ​​​ര്‍​ത്ത​​​നം വൈ​​​കു​​​ന്ന​​​ത് വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
400 കോ​​​ടി നി​​​ക്ഷേ​​​പ​​​ത്തി​​​ല്‍ കോ-​​​കേ​​​ര​​​ളം

സി.​​​എ​​​ന്‍. വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സി​​​യാ​​​ല്‍ മാ​​​തൃ​​​ക​​​യി​​​ല്‍ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന കോ-​​​കേ​​​ര​​​ളം എ​​​യ​​​ര്‍​ലൈ​​​ന്‍ സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തെ 200 സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍ ര​​​ണ്ടു​​​കോ​​​ടി രൂ​​​പ വീ​​​തം നി​​​ക്ഷേ​​​പി​​​ച്ച് 400 കോ​​​ടി രൂ​​​പ​​​യു​​​ടെ മൂ​​​ല​​​ധ​​​ന​​​ത്തി​​​ലാ​​​ണ് പ​​​ദ്ധ​​​തി യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളു​​​ടെ നി​​​ക്ഷേ​​​പം ഓ​​​ഹ​​​രി​​​ക​​​ളാ​​​ക്കി മാ​​​റ്റാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ല് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ള്‍​ക്ക് പു​​​റ​​​മെ കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍, ബം​​​ഗ​​​ളൂ​​​രു, മം​​​ഗ​​​ളൂ​​​രു, മ​​​ധു​​​ര എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ച്ച് ര​​​ണ്ട് വി​​​മാ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്ഥി​​​രം സ​​​ര്‍​വീ​​​സ് ന​​​ട​​​ത്താ​​​നാ​​​ണ് പ​​​ദ്ധ​​​തി.

Latest News

Corehub Up