കോട്ടയം: ലൈബ്രേറിയന്സ് ഡേയോടനുബന്ധിച്ചു ബിസിഎം കോളജ് ലൈബ്രറിയുടെ നേതൃത്വത്തില് അഖില കേരള ക്വിസ് മത്സരം സംഘടിപ്പിച്ചു. കണക്കാരി ഗവ. എച്ച്എസ്എസിലെ പി. കാര്ത്തിക് ഒന്നാം സമ്മാനമായ 15,000 രൂപ നേടി.
കുമളി സെന്റ് തോമസ് ഇഎംഎച്ച്എസ്എസിലെ ജി. മഹാലക്ഷ്മി, ഹിബ ഷാരിക എന്നിവര് രണ്ടാം സ്ഥാനവും, മലപ്പുറം ചെറൂര് പിപിടിഎംവൈഎച്ച്എസ്എസ് അഭിഷ്ണ സുനില് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇടുക്കി നങ്കിസിറ്റി എച്ച്എസ്എസിലെ ശ്രേയ സുനില്, നന്ദന ഉണ്ണികൃഷ്ണന് എന്നിവര് നാലാം സ്ഥാനവും കടനാട് സെന്റ് സെബാസ്റ്റ്യന്സിലെ അജിന് ജയചന്ദ്രന്, അധിന് ജയമോന് എന്നിവര് അഞ്ചാം സ്ഥാനവും നേടി.
കോട്ടയം സെന്റ് ആന്സ് ഹയര് സെക്കന്ഡറി സ്കൂള് പ്രിന്സിപ്പല് ജോബി ജോസഫ് മത്സരത്തില് ക്വിസ് മാസ്റ്ററായിരുന്നു.കോളജ് മാനേജര് ഫാ. ഏബ്രഹാം പറമ്പേട്ട് വിജയികള്ക്ക് സമ്മാനങ്ങള് വിതരണം ചെയ്തു. പ്രിന്സിപ്പല് പ്രഫ. ഡോ. കെ. വി. തോമസ്, ബര്സാര് ഫാ. ഫില്മോന് കളത്ര , ലൈബ്രേറിയന് സിസ്റ്റര് ജിന്സി ഫിലിപ്പ്, അനില് സ്റ്റീഫന്, ആന്സി സിറിയക് എന്നിവര് പ്രസംഗിച്ചു.