തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ എല്ലാ ക്ലാസുകളിലും താരാപഥം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ.
സ്കൂൾ കുട്ടികൾ ഓരോ ക്ലാസിലും നേടിയിരിക്കേണ്ട അക്കാദമിക മികവും നൈപുണികളും ഉറപ്പാക്കുന്നതിനും സ്കൂളുകളുടെ അക്കാദമിക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായി ഡിജിറ്റൽ സങ്കേതങ്ങളുടെ സഹായത്തോടെയാണ് ഈ പദ്ധതി ഇപ്പോൾ നടപ്പാക്കിയിട്ടുള്ളത്.
കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ആവശ്യമായ പിന്തുണ നൽകുന്നതിനും കുട്ടിയുടെ ഹാജർ, സ്കോറുകൾ തുടങ്ങിയവ രക്ഷിതാക്കൾക്കുൾപ്പെടെ ലഭ്യമാക്കുന്നതിനും താരാപഥം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്നും മന്ത്രി പറഞ്ഞു.