Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AllRounder

'ദി ബിഗ് ഷോ' അവസാനിച്ചു; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

മെല്‍ബൺ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. 'ദി ഫൈനൽ വേർഡ്' എന്ന പോഡ്‌കാസ്റ്റിലൂടെയാണ് 38കാരനായ താരം ഇക്കാര്യം അറിയിച്ചത്.

2025 ജൂണില്‍ ഏകദിനങ്ങളിൽ നിന്ന് വിരമിച്ച മാക്സ്‌വെല്ലിന് കുറച്ചുകാലമായി ഓസ്ട്രേലിയൻ ടി20 ടീമിലും ഇടം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിക്കാൻ തീരുമാനിച്ചത്. വിരമിക്കലിന് മുന്നോടിയായി വിക്ടോറിയയ്ക്ക് വേണ്ടിയുള്ള ആഭ്യന്തര ഏകദിന, ചതുര്‍ദിന മത്സരങ്ങളിൽ നിന്നും മാക്സ്‌വെൽ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിൽ ഒമാനെതിരായ സൂപ്പർ-8 പോരാട്ടമാണ് മാക്‌സ്‌വെൽ ഓസ്ട്രേലിയക്കായി കളിച്ച അവസാന അന്താരാഷ്ട്ര മത്സരം.

14 വർഷം ആക്രമണോത്സുകമായ ബാറ്റിംഗിലൂടെയും വ്യത്യസ്തമായ ഷോട്ടുകളിലൂടെയും ആരാധകരെ ആവേശത്തിലാക്കിയ ഒരു കരിയറിനാണ് ഇതോടെ തിരശീല വീഴുന്നത്. 'ദി ബിഗ് ഷോ' എന്ന വിളിപ്പേരിലറിയപ്പെടുന്ന മാക്‌സ്‌വെൽ, ഓസ്ട്രേലിയക്കായി 286 മത്സരങ്ങളിൽ നിന്ന് 7,226 റൺസും 136 വിക്കറ്റുകളും നേടിയിട്ടുണ്ട്. 149 ഏകദിനങ്ങളിൽ നിന്ന് 3,990 റൺസും 130 ട്വന്‍റി20 മത്സരങ്ങളിൽ നിന്ന് 2,897 റൺസും ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 339 റൺസുമാണ് മാക്സ്‌വെല്ലിന്‍റെ സമ്പാദ്യം.

2015-ലെയും 2023-ലെയും ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമുകളിൽ അംഗമായിരുന്ന അദ്ദേഹം, 2021-ലെ ട്വന്‍റി20 ലോകകപ്പ് വിജയത്തിലും നിർണായക പങ്ക് വഹിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും വിവിധ ഫ്രാഞ്ചൈസി ടി20 ലീഗുകളിൽ മാക്‌സ്‌വെൽ തുടർന്നും കളിക്കും. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാഴ്സിനായി 2026-27 സീസണിൽ മാക്സ്‌വെല്‍ കളിക്കും.

Latest News

Corehub Up