തിരുവനന്തപുരം: ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഇതിനായി 33.92 കോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാനായി 21.5 കോടി രൂപ കെഎസ്ആർടിസിക്ക് പ്രത്യേക മന്ത്രിസഭാ തീരുമാനപ്രകാരമാണ് അനുവദിക്കുക. പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് ഓണം സാലറി അഡ്വാൻസ് 2023 ന് ശേഷം നൽകിയിരുന്നില്ല. കെഎസ്ആർടിസിയിൽ പെൻഷൻകാർക്കുള്ള ഓണം അലവൻസ് 2019 ന് ശേഷം ഇതാദ്യമായാണ് നൽകുന്നത്.