കൊച്ചി: ജോര്‍ജിയയിലെ ആള്‍ട്ടെ സര്‍വകലാശാല ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സ്കൂളിന് 2025ലെ ഫോറിന് മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്സാമിനേഷനില്‍ 48.77 ശതമാനം വിജയം.
വേള്‍ഡ് ഫെഡറേഷന് ഫോര്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് രൂപകല്പന ചെയ്തിരിക്കുന്ന ആറുവര്‍ഷത്തെ എംഡി കോഴ്സാണ് സര്‍വകലാശാല നൽകുന്നത്.
സര്‍വകലാശാലയുടെ മെഡിക്കല്‍ പ്രോഗ്രാം ഇന്ത്യയുടെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്, യുകെയിലെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍, വേള്‍ഡ് ഫെഡറേഷന് ഫോര്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ അന്തര്‍ദേശീയ സംഘടനകളായ എഎംഇഇ, സെസാം, എഡിഇഇഎന്നിവയുമായുള്ള സഹകരണവും സര്‍വകലാശാലയുടെ ആഗോളനിലവാരത്തിലുള്ള അക്കാദമിക് മികവിനെ ശക്തിപ്പെടുത്തുന്നു.