Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amal Jyothi College Of Engineering

കാറ്റാ-കെം 2026 ഹാക്കത്തൺ ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജിന്

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: അ​​​മ​​​ൽ​​​ജ്യോ​​​തി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​വും ഐ​​​ഐ​​​സി​​​എ​​​ച്ച്ഇ സ്റ്റു​​​ഡ​​​ന്‍റ് ചാ​​​പ്റ്റ​​​റും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച 24 മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കാ​​​റ്റാ-​​​കെം 2026 ഹാ​​​ക്ക​​​ത്ത​​​ണി​​​ൽ ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി.

ടോ​​​ക് എ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി (ടി​​​ഐ​​​എ​​​സ്ടി) ര​​​ണ്ടാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി. എ​​​ഐ ഡ്രി​​​വ​​​ൺ സ​​​സ്റ്റൈ​​​ന​​​ബി​​​ലി​​​റ്റി എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഹാ​​​ക്ക​​​ത്ത​​​ണി​​​ൽ ആ​​​റ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​ത്. വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ൽനി​​​ന്നാ​​​യി 10 ടീ​​​മു​​​ക​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

വേ​​​സ്റ്റ് ടു ​​​വെ​​​ൽ​​​ത്ത്, ബ​​​യോ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, സ്മാ​​​ർ​​​ട്ട് സേ​​​ഫ്റ്റി, സ​​​സ്റ്റൈ​​​ന​​​ബി​​​ൾ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത്, സ്റ്റു​​​ഡ​​​ന്‍റ് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ (ഓ​​​പ്പ​​​ൺ ട്രാ​​​ക്ക്) എ​​​ന്നി​​​വ​​​യാ​​​യി​​​രു​​​ന്നു മ​​​ത്സ​​​ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ.

ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച സി.​​​എ. അ​​​ൻ​​​സ​​​ൽ മു​​​ഹ​​​മ്മ​​​ദ്, ആ​​​ദി​​​ത് സി. ​​​ആ​​​ന​​​ന്ദ്, ഹി​​​ബ പ​​​ർ​​​വീ​​​ൺ, ഐ​​​റീ​​​ന മേ​​​രി ബാ​​​സ്പി​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ടീ​​​മി​​​നാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​നം ല​​​ഭി​​​ച്ച​​​ത്.

ടോ​​​ക് എ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച എ.​​​എ​​​സ്. അ​​​ഭി​​​വ​​​ന​​​വ്, എ​​​ൽ​​​ബി​​​ൻ ഷി​​​ബു, ന​​​ന്ദ​​​ന രാ​​​ജേ​​​ഷ്, കെ. ​​​ച​​​ന്ദ​​​ന എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ടീം ​​​ര​​​ണ്ടാം സ​​​മ്മാ​​​നം നേ​​​ടി. ഹാ​​​ക്ക​​​ത്ത​​​ണി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ എ​​​ഫ്എ​​​സി​​​ടി​​​യു​​​ടെ മു​​​ൻ ടെ​​​ക്നി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​കെ. ജ​​​യ​​​ച​​​ന്ദ്ര​​​ൻ വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.

Latest News

Corehub Up