അമൽ നീരദ് സംവിധാനം ചെയ്യുന്ന മോസ്റ്റ് അവൈറ്റഡ് ആക്ഷൻ ചിത്രം 'ബാച്ച്ലർ പാർട്ടി D'EUX'- ന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നസ്ലൻ അവതരിപ്പിക്കുന്ന 'സോണി' എന്ന കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഇരു കൈകളിലും തോക്കുകളുമായി സ്റ്റൈലിഷ് ലുക്കിലാണ് പോസ്റ്ററിൽ നസ്ലൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്തിടെ നടൻ ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തുവിട്ടിരുന്നു.
നവംബർ 19-ന് ചിത്രം തിയറ്ററുകളിലെത്തും. 2012-ൽ പുറത്തിറങ്ങിയ ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നത്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഈ ചിത്രത്തിന് ജെൻ-സി വൈബാണുള്ളത്. ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ വലിയ ചർച്ചയായിരുന്നു.
നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇതുവരെ കാണാത്ത കിടിലൻ മേക്കോവറിലാണ് ഓരോ താരങ്ങളും പോസ്റ്ററുകളിൽ എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.