Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amarankavil

Idukki

അ​മ​രം​കാ​വി​ല്‍ വീ​ണ്ടും മോ​ഷ​ണം

തൊ​ടു​പു​ഴ: കോ​ലാ​നി അ​മ​രം​കാ​വി​ല്‍ വീ​ണ്ടും മോ​ഷ​ണം. കാ​വി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വ​ലി​യ വി​ള​ക്കു​ക​ളും ഉ​രു​ളി​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഇ​ന്ന​ലെ രാ​വി​ലെ കാ​വി​ലെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

മേ​യ് 30നും ​കാ​വി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​ന്ന് ശ്രീ​കോ​വി​ലി​നു​ള്ളി​ലെ വി​ഗ്ര​ഹം മ​റി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. പ​ണ​വും ന​ഷ്ട​മാ​യി, സി​സി​ടി​വി​യു​ടെ ഡി​വി​ആ​ര്‍ അ​ട​ക്ക​മാ​ണ് ന​ഷ്ട​മാ​യ​ത്. പി​ന്നീ​ട് മ​റ്റൊ​ന്ന് സ്ഥാ​പി​ച്ചെ​ങ്കി​ലും അ​ഡാ​പ്റ്റ​റി​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ച​താ​യി മൂ​ന്നു ദി​വ​സം മു​മ്പാ​ണ് മ​ന​സി​ലാ​ക്കി​യ​ത്. അ​ഡാ​പ്റ്റ​ര്‍ പു​തി​യ​തു വാ​ങ്ങി​യെ​ന്നും ഇ​ന്ന​ലെ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാനി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും മോ​ഷ​ണം.

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലി​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ് സ്‌​ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധർ‍ എ​ന്നി​വ​രെ​ത്തി തെ​ളി​വെ​ടു​ത്തു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ കാ​രി​ക്കോ​ട് ഭ​ഗ​വ​തി ക്ഷേ​ത്രം ന​ട​പ്പ​ന്ത​ലി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍​ത്ത് പ​ണം അ​പ​ഹ​രി​ച്ചി​രു​ന്നു.

Latest News

Corehub Up