ന്യൂഡല്‍ഹി: ഇന്നലെ ന്യൂഡൽഹിയിൽ നടന്ന കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയഗാന്ധിയുടെ ആത്മകഥാ പ്രകാശനചടങ്ങില്‍ പങ്കെടുത്ത് പഞ്ചാബിലെ മുതിര്‍ന്ന ബിജെപി നേതാവ് അമരീന്ദര്‍ സിംഗ്.
സോണിയഗാന്ധിക്കൊപ്പം മുന്‍നിരയിലാണ് അമരീന്ദര്‍ ഇരുന്നത്. ബിജെപി നേതൃത്വവുമായി സ്വരച്ചേര്‍ച്ചയിലല്ലാത്ത അമരീന്ദര്‍ സിംഗ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസില്‍ തിരികെയെത്തുമെന്നാണ് അഭ്യൂഹം.
പഞ്ചാബുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബിജെപി നേതൃത്വം തന്നോട് ആലോചിക്കാറില്ലെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു. രണ്ടുവട്ടം പഞ്ചാബ് മുഖ്യമന്ത്രിയായിട്ടുള്ള അമരീന്ദര്‍ സിംഗ് 2022ലാണ് കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയത്. ആ വര്‍ഷം നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല.