Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmarinderSinghWarring

പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​ൽ വി​ഭാ​ഗീ​യ​ത രൂ​ക്ഷം: രാ​ജി​വെ​ക്കി​ല്ലെ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജാ വാ​റിം​ഗ്

ബ​ട്ടി​ൻ​ഡ: പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര ഭി​ന്ന​ത​ക​ൾ പ​ര​സ്യ​പോ​രി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ, സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി രാ​ജി​വെ​ക്കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജാ വാ​റിം​ഗ് എം​പി. പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡ് ത​ന്നെ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചാ​ൽ പോ​ലും പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി ഇ​ൻ-​ചാ​ർ​ജ് ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബ​ട്ടി​ൻ​ഡ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വാ​റിം​ഗ്. മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജ​ല​ന്ധ​ർ എം​പി​യു​മാ​യ ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യു​ടെ അ​നു​യാ​യി​ക​ൾ നി​ര​ന്ത​രം ത​നി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വാ​റിം​ഗി​ന്‍റെ ഈ ​ഉ​റ​ച്ച നി​ല​പാ​ട്.

ഹ​ർ ബൂ​ത്ത്, കോ​ൺ​ഗ്ര​സ് മ​ജ്ബൂ​ത്' പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കി​ടെ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ച​ന്നി​യു​ടെ​യും വാ​റിം​ഗി​ന്‍റെ​യും അ​നു​യാ​യി​ക​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​വും മു​ദ്രാ​വാ​ക്യം വി​ളി​ക​ളും പ​തി​വാ​യി​രു​ന്നു. മു​ക്ത്സ​റി​ൽ ഭൂ​പേ​ഷ് ബാ​ഗേ​ലി​ന് എ​തി​രെ "ബാ​ഗേ​ൽ മ​ട​ങ്ങി​പ്പോ​വു​ക" എ​ന്നും, "ച​ന്നി​യെ കൊ​ണ്ടു​വ​രൂ, കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു" എ​ന്നു​മു​ള്ള പോ​സ്റ്റ​റു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up