Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmbalameduPolice

അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി; മു​ട്ടി​ൽ മ​ര​മു​റി കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മു​ട്ടി​ൽ മ​ര​മു​റി കേ​സി​ൽ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. എ​റ​ണാ​കു​ളം അ​മ്പ​ല​മേ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

വ​നം​വ​കു​പ്പി​ന്‍റെ പാ​സു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ​യ​നാ​ട്ടി​ൽ നി​ന്ന് ക​ട​ത്തി​യ മ​ര​ങ്ങ​ൾ അ​മ്പ​ല​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ്വ​കാ​ര്യ മ​ര ക​മ്പ​നി​ക്ക് വി​റ്റ​തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ര​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ ഫോം 3 ​പാ​സ് ആ​വ​ശ്യ​മി​ല്ലെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദ​വും കോ​ട​തി ത​ള്ളി.

നേ​ര​ത്തെ ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​തി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി ചോ​റ്റാ​നി​ക്ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. അ​മ്പ​ല​മേ​ടു​ക​ളി​ലെ ക​മ്പ​നി​ക്ക് വി​റ്റ മ​ര​ങ്ങ​ൾ കേ​സി​ന്‍റെ ഭാ​ഗ​മാ​യി പി​ന്നീ​ട് വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up