ടെക്സസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പ്രസിഡന്റും എഴുത്തുകാരനുമായ അമ്പഴക്കാട്ട് ശങ്കരന്റെ “ഹൃദയപക്ഷ ചിന്തകൾ” (ലേഖന സമാഹാരം) എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനം ഡാളസ് ടെക്സസിൽ നടന്ന ലാന പതിനാലാം ദ്വൈവാർഷിക സമ്മേളന ഉദ്ഘാടനവേദിയിൽ വച്ച് ജനനി എഡിറ്റർ ജെ. മാത്യൂസ് ലാന മുൻ പ്രസിഡന്റ് ജോൺ മാത്യുവിന് നൽകിക്കൊണ്ട് നിർവഹിച്ചു.
12 രാഷ്ട്രീയ - സാമുഹ്യ ലേഖനങ്ങൾ അടങ്ങിയ ലേഖനസമാഹാരത്തിന് അവതാരിക എഴുതിയിട്ടുള്ളത് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാറാണ്.