കൊച്ചി: എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപം വയോധികന്റെ മൃതദേഹം കണ്ടെത്തി. കടവന്ത്ര സ്വദേശി ഷണ്മുഖന് (74) ആണ് മരിച്ചത്. ഇയാളെ ഈ മാസം 12 മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് 14ന് ബന്ധുക്കള്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു
ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. രാവിലെ മൃതദേഹം കണ്ടെത്തിയതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഷണ്മുഖന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.