വടക്കാഞ്ചേരി: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ സോഷ്യൽ മീഡിയ താരം കുന്പളങ്ങാട് സ്വദേശി പള്ളിയത്തുപറന്പിൽ വീട്ടിൽ അമ്പിളി എന്ന വിഗ്നേഷ് കൃഷ്ണ (24) അറസ്റ്റിൽ.
ചെറുതുരുത്തി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒളിവിൽ കഴിഞ്ഞ യുവാവിനെ തമിഴ്നാട് സേലത്തുനിന്നു വടക്കാഞ്ചേരി സിഐ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
2021 ൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലും ഇയാൾ അറസ്റ്റിലായിരുന്നു.