കൊച്ചി: മാപ്പപേക്ഷ നല്കിയാല് സസ്പെന്ഷന് പിന്‍വലിക്കാമെന്ന കാലടി സംസ്കൃത സര്‍വകലാശാലാ തീരുമാനം സസ്പെന്‍ഷനില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്യും.
സര്‍വകലാശാലയുടെ ഈ തീരുമാനംകൂടി ചോദ്യംചെയ്ത് ഹര്‍ജി ഭേദഗതി ചെയ്തു സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്കിയ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഹര്‍ജി 16ന് വാദത്തിനായി മാറ്റി.
മാപ്പപേക്ഷ നല്കിയാല് 16ല്‍ 12 പേരുടെ സസ്പെന്ഷന് പിന്‍വലിക്കാമെന്നും നാലുപേരുടെ സസ്പെന്ഷന് രണ്ടു മാസംകൂടി നീട്ടിയതായും സര്‍വകലാശാല സത്യവാങ്മൂലം നല്‍കിയിരുന്നു.
ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പുതിയ തീരുമാനം കൂടി ചേര്‍ത്തു ഹര്‍ജിയില്‍ ഭേദഗതി വരുത്തുന്നുണ്ടോയെന്ന് കോടതി വിദ്യാര്‍ഥികളുടെ അഭിഭാഷകനോടു ചോദിക്കുകയും ഉണ്ടെന്ന് മറുപടി നല്‍കുകയുമായിരുന്നു.