വാഷിംഗ്ടൺ ഡിസി: ബാജി ഓടംവേലിയുടെ "അമേരിക്കൻ മലയാളി എഴുത്തിനെ എഴുത്തുകാരെ അറിയാം' എന്ന പുസ്തകം വാഷിംഗ്ടൺ ഡിസിയിൽ നടന്ന ലാന കൺവൻഷനിൽ പ്രകാശനം ചെയ്തു.
എഴുത്തുകാരൻ സക്കറിയ പുസ്തകം നോവലിസ്റ്റ് വി. ജെ. ജെയിംസിനു നൽകിയാണ് പ്രകാശന കർമം നിർവഹിച്ചത്. ലാന പ്രസിഡന്റ് സാമുവേൽ യോഹന്നാൻ അധ്യക്ഷത വഹിച്ചു.
സക്കറിയ, വി.ജെ. ജെയിംസ്, നിർമ്മല ജോസഫ്, ഷാജു ജോൺ, ഹരിദാസ് തങ്കപ്പൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. എഴുത്തുകാരൻ ബാജി ഓടംവേലി മറുപടി പ്രസംഗം നടത്തി.
കൺവൻഷൻ ചെയർമാൻ വേണുഗോപാലൻ കൊക്കോടൻ സ്വാഗതവും കൺവീനർ ഷിനോ കുര്യൻ കൃതജ്ഞതയും അറിയിച്ചു. സിനി പണിക്കർ അവതാരകയായിരുന്നു.
അമേരിക്കയിലെ 30 മലയാളി എഴുത്തുകാരെയും അവരുടെ ഓരോ പുസ്തകങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇത് ഈ പരമ്പരയിലുള്ള പുസ്തകത്തിന്റെ ഒന്നാം ഭാഗമാണ്.