ഹൈഡല്‍ബര്‍ഗ്: മലങ്കര കത്തോലിക്കാ യൂത്ത് മൂവ്മെന്റ് (എംസിവെെഎം ) ജര്‍മനി റീജിയന്റെ വാര്‍ഷിക യുവജന സംഗമമായ "അമിഗോസ്-2026' വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും.
ഹൈഡല്‍ബര്‍ഗ് - മാന്‍ഹൈം മേഖലയിലെ ഗുട്ടര്‍ ഹിര്റ്റെ കിര്‍ഷെ (നല്ലയിടയന് പള്ളി) ആണ് വേദി. എംസിവൈഎം പേട്രണായ വിശുദ്ധ അസീസി ഫ്രാന്‍സിസിന്റെ മാധ്യസ്ഥ്യത്തില്‍ നടക്കുന്ന സംഗമത്തില്‍ ജര്‍മനിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കും.
പ്രധാന പരിപാടികള്‍:
വെള്ളി: വൈകുന്നേരം ആറിന് രജിസ്ട്രേഷനോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ആരാധന (രാത്രി ഏഴ്), സ്നേഹവിരുന്ന് (രാത്രി എട്ട്), താമസസ്ഥലത്തേക്ക് മടക്കം (രാത്രി ഒമ്പത്).
ശനി: രാവിലെ ഒമ്പതിന് രജിസ്ട്രേഷനു ശേഷം 9.30 മണിക്ക് എംസിവൈഎം ജര്‍മനി ഡയറക്ടര്‍ റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത് പതാക ഉയര്‍ത്തും.
തുടര്‍ന്ന് എംസിവൈഎം ജര്‍മനി ആനിമേറ്റര്‍ റവ. സിസ്റ്റര്‍ മെറിന് SIC പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രാവിലെ 9.45ന് ഐസ് ബ്രേക്കിംഗ് സെഷനും 10.30ന് പൊതുസമ്മേളനവും നടക്കും.
പൊതുസമ്മേളനവും ഉദ്ഘാടനവും: സീറോമലങ്കര കത്തോലിക്കാ സഭ ജര്‍മനി എക്ളെസിയാസ്റ്റിക്കല് കോഓര്‍ഡിനേറ്റര്‍ റവ. ഫാ. സന്തോഷ് തോമസ് കോറെപ്പിസ്കോപ്പ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് ഷാന്റി സാം അധ്യക്ഷത വഹിക്കും. റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത് സ്വാഗതവും ജനറല്‍ സെക്രട്ടറി വിബിന് വിന്‍സി നന്ദിയും പറയും. ജോയിന്റ് സെക്രട്ടറി ബെറ്റ്സി ബെന്നി പ്രാര്‍ഥന ചൊല്ലും.
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അനൂപ് മുണ്ടേത്ത്, എംസിവൈഎം ഹൈഡല്‍ബര്‍ഗ് യൂണിറ്റ് പ്രസിഡന്റ് ജോമോന് ചെറിയാന് എന്നിവര്‍ ആശംസകള്‍ നേരും. ചടങ്ങില്‍ "സ്നേഹസ്പര്‍ശം' ഉദ്ഘാടനവും നടക്കും.
മത്സരങ്ങളും സമ്മാനദാനവും: ലിറ്റര്‍ജിക്കല്‍ സോംഗ് മത്സരം (Liturgical Song Competition 11.30 AM), ഡിബേറ്റ് മത്സരം (Debate Competition 1.45 PM) എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. ഉച്ചകഴിഞ്ഞ് 3.15ന് വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനദാനവും ആദരിക്കലും നടക്കും.
റീജിയണല്‍ തലത്തില്‍ റവ. ഫാ. സന്തോഷ് തോമസ് കോറെപ്പിസ്കോപ്പ (Ecclesiastical Coordinator), റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത് (Director), ഷാന്റി സാം (President), വിബിന് വിന്‍സി (General Secretary) എന്നിവരും ഹൈഡല്‍ബര്‍ഗ് യൂണിറ്റില്‍ റവ. ഫാ. സന്തോഷ് തോമസ് കോറെപ്പിസ്കോപ്പ (Vicar), ജോമോന് ചെറിയാന് (President), സിജോ ഹൂബന്‍ (Secretary) എന്നിവരുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഏവരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.