വാഷിംഗ്ടൺ ഡിസി: അരിസോണയിൽനിന്നു ജനപ്രതിനിധി സഭയിലേക്ക് ഇന്ത്യൻ വംശജൻ അമിഷ് ഷാ (48) തെരഞ്ഞെടുക്കപ്പെട്ടു.
അരിസോണയിൽനിന്ന് ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
ഡെമോക്രാറ്റിക് സ്ഥാനാർഥിയാണ് അമിഷ് ഷാ. റിപ്പബ്ലിക്കൻ സ്ഥാനാർഥി ജേയ് ഫീലിയെയാണ് പരാജയപ്പെടുത്തിയത്.
മുൻ ദേശീയ ഫുട്ബോൾ ലീഗ് താരമായ ഫീലിക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അംഗീകാരമുണ്ടായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ സിറ്റിംഗ് സീറ്റാണ് ഷാ പിടിച്ചെടുത്തത്.
ഷാ 52.49 ശതമാനം വോട്ടും ഫീലി 45.45 ശതമാനം വോട്ടും നേടി. അരിസോണ സ്റ്റേറ്റ് ജനപ്രതിനിധി സഭയിലേക്കു മൂന്നു തവണ അമിഷ് ഷാ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.