Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amit

സ്‌​കൂ​ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ധ്യാ​പി​ക​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​യി​ൽ

ഫ​രീ​ദാ​ബാ​ദ്: സ്വ​കാ​ര്യ സ്‌​കൂ​ളി​നു​ള്ളി​ൽ ക​യ​റി അ​ധ്യാ​പി​ക​യെ മാ​സ്‌​ക് ധ​രി​ച്ചെ​ത്തി​യ യു​വാ​വ് ക്രൂ​ര​മാ​യി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ഹ​രി​യാ​ന​യി​ലെ സി​ക്രോ​ണ ഗ്രാ​മ​ത്തി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ സ​ന്ധ്യ (29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 9:30-ഓ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്.

കേ​സി​ലെ പ്ര​തി​യാ​യ കോ​ട്ട് ഗ്രാ​മ​ത്തി​ലെ അ​മി​ത് (21) എ​ന്ന യു​വാ​വി​നെ സം​ഭ​വം ന​ട​ന്ന് ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​വി​ലെ സ്‌​കൂ​ളി​ലെ​ത്തി​യ അ​മി​ത് സ​ന്ധ്യ​യെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ധ്യാ​പി​ക ലോ​ബി​യി​ലെ​ത്തി​യ ഉ​ട​ൻ മാ​സ്‌​ക് ധ​രി​ച്ച പ്ര​തി ഇ​വ​രു​ടെ ക​ഴു​ത്തി​ൽ പി​ടി​ച്ച് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ക​ത്തി​കൊ​ണ്ട് മു​ഖ​ത്തും ക​ഴു​ത്തി​ലും നെ​ഞ്ചി​ലു​മാ​യി ഇ​രു​പ​തി​ല​ധി​കം ത​വ​ണ കു​ത്തു​ക​യു​മാ​യി​രു​ന്നു.

പ്ര​തി സ്‌​കൂ​ൾ ലോ​ബി​യി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന​തും അ​ധ്യാ​പി​ക​യെ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ത​ട​യാ​ൻ ശ്ര​മി​ച്ച സ്‌​കൂ​ൾ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ക്ക് നേ​രെ​യും പ്ര​തി ക​ത്തി വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി കു​റ​ച്ചു​നാ​ളു​ക​ളാ​യി സ​ന്ധ്യ​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ധ്യാ​പി​ക പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്ന് പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​ഞ്ഞ് ഊ​രി​പ്പോ​ന്ന അ​മി​ത്, ഈ ​വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up