Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amit Sha

അ​ണ്ണാ​മ​ലൈ​യു​ടെ രാ​ജി ബി​ജെ​പി ത​ട​ഞ്ഞ​ത് ത​മി​ഴ്‌​നാ​ട്ടി​ൽ വ​ൻ നേ​തൃ​മാ​റ്റം ല​ക്ഷ്യ​മി​ട്ടോ?

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ സ​മ​ർ​പ്പി​ച്ച രാ​ജി ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞ​ത് ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ക്കു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് അ​ണ്ണാ​മ​ലൈ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​ടി​യ​ന്ത​ര ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നാ​ലെ രാ​ജി തീ​രു​മാ​നം ത​ത്കാ​ലം നി​ർ​ത്തി​വെ​ക്കാ​ൻ ദേ​ശീ​യ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് പി​ന്നാ​ലെ അ​ണ്ണാ​മ​ലൈ​യു​ടെ പ്ര​വ​ർ​ത്ത​ന ശൈ​ലി​ക്കെ​തി​രെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്നു​ത​ന്നെ വ​ലി​യ രീ​തി​യി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത മു​ന്ന​ണി ബ​ന്ധ​ങ്ങ​ൾ ത​ക​ർ​ത്ത​താ​ണ് തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​യി​രി​ക്കെ, അ​ദ്ദേ​ഹ​ത്തെ മാ​റ്റു​ന്ന​ത് പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു​ണ്ട്. പാ​ർ​ട്ടി​യെ താ​ഴേ​ത്ത​ട്ടി​ൽ സ​ജീ​വ​മാ​ക്കി​യ അ​ണ്ണാ​മ​ലൈ​യെ പെ​ട്ടെ​ന്ന് മാ​റ്റു​ന്ന​ത് അ​ണി​ക​ളു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ അ​ണ്ണാ​മ​ലൈ​യെ പാർട്ടിയിൽ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ത​ന്നെ ത​മി​ഴ്‌​നാ​ട് ബി​ജെ​പി​യി​ൽ വ​ലി​യ തോ​തി​ലു​ള്ള പു​നഃ​സം​ഘ​ട​ന ന​ട​ത്താ​നാ​ണ് കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​താ​ത്കാ​ലി​ക ആ​ശ്വാ​സം അ​ണ്ണാ​മ​ലൈ​യ്ക്ക് അ​നു​കൂ​ല​മാ​കു​മോ അ​തോ വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​മോ എ​ന്നാ​ണ് ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്.

 

Latest News

Corehub Up