Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amithesh Raj Death

Thiruvananthapuram

ചെ​രി​പ്പെടു​ക്കാ​ൻ വെ​ള്ള​ത്തി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

പൂ​വാ​ർ: ചെ​രു​പ്പെ​ടു​ക്കാ​ൻ നെ​യ്യാ​റി​ൽ ചാ​ടി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. ഓ​ല​ത്താ​ന്നി തെ​ക്കേ നു​ള്ളി​യോ​ട് പ​ത്മ നി​വാ​സി​ൽ അ​യ്യ​പ്പ​ന്‍റെ​യും പ​ത്മ​യു​ടെ​യും മ​ക​ൻ അ​മി​തേ​ഷ് രാ​ജ് (ശി​വ - 14) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ഓ​ല​ത്താ​ന്നി ത​ണ്ട​ളം നാ​ഗ​രാ​ജ ക്ഷേ​ത്ര ക​ട​വി​ൽ കു​ളി​ക്കാ​ൻ എ​ത്തി​യ മൂ​ന്ന് കൂ​ട്ടു​ക്കാ​രെ വി​ളി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​മി​തേ​ഷ്.

ഇ​തി​നി​ട​യി​ൽ ഇ​ട്ടി​രു​ന്ന ചെ​രു​പ്പി​ൽ പ​റ്റി​യ ചെ​ളി ക​ഴു​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു ചെ​രു​പ്പ് വെ​ള്ള​ത്തി​ൽ വീ​ണു. ഇ​തെ​ടു​ക്കാ​ൻ വെ​ള്ള​ത്തി​ൽ ചാ​ടി​യ അ​മി​തേ​ഷ് ചെ​രു​പ്പ് എ​ടു​ത്ത​ശേ​ഷം തി​രി​ച്ച് നീ​ന്തു​ന്ന​തി​നി​ട​യി​ൽ വെ​ള്ള​ത്തി​ൽ താ​ഴ്ന്ന് പോ​വു​ക​യാ​യി​രു​ന്നു. സൃ​ഹൃ​ത്തു​ക്ക​ളി​ൽ ര​ണ്ടു​പേ​ർ വെ​ള്ള​ത്തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.​

പൊ​ഴി മു​റി​ഞ്ഞ് ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക് ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു.​പൂ​വാ​ർ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സ് സ്‌​കൂ​ബാ ടീം ​സ്ഥ​ല​ത്തെ​ത്തി ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് 50 മീ​റ്റ​ർ ദൂ​രെ നി​ന്നും മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. അ​രു​മാ​നൂ​ർ എം​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.​സ​ഹോ​ദ​രി മ​ഹി​മ.

Latest News

Corehub Up