Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amrit Bharat Trains

അ​​​മൃ​​​ത് ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​ർ​​​വീ​​​സ് 27 മു​​​ത​​​ൽ

പ​​​ര​​​വൂ​​​ർ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഫ്‌​​​ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്ത ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​ര​​​ത്തെ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ പ്ര​​​ധാ​​​ന മൂ​​​ന്ന് ന​​​ഗ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന അ​​​മൃ​​​ത് ഭാ​​​ര​​​ത് പ്ര​​​തി​​​വാ​​​ര ട്രെ​​​യി​​​നു​​​ക​​​ള്‍ 27 മു​​​ത​​​ലും തൃ​​​ശൂ​​​ര്‍-​​​ഗു​​​രു​​​വാ​​​യൂ​​​ര്‍ പാ​​​സ​​​ഞ്ച​​​ര്‍ നാ​​​ളെ മു​​​ത​​​ലും സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ല്‍​വേ അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു ചെ​​​ന്നൈ താം​​​ബ​​​രം, ചെ​​​ര്‍​ല​​​പ്പ​​​ള്ളി (ഹൈ​​​ദ​​​രാ​​​ബാ​​​ദ്) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും നാ​​​ഗ​​​ര്‍​കോ​​​വി​​​ലി​​​ല്‍ നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴി മം​​​ഗ​​​ളൂ​​​രു ജം​​​ഗ​​​ഷ​​​നി​​​ലേ​​​ക്കു​​​മാ​​​ണ് അ​​​മൃ​​​ത് ഭാ​​​ര​​​ത് സ​​​ര്‍​വീ​​​സു​​​ക​​​ള്‍.​​​താം​​​ബ​​​രം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍​ട്ര​​​ല്‍ ട്രെ​​​യി​​​ന്‍ 28ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് താം​​​ബ​​​ര​​​ത്തു​​​നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ എ​​​ട്ടി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തും. തി​​​രി​​​കെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്ന് 29ന് ​​​രാ​​​വി​​​ലെ 10.40ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ന്‍ രാ​​​ത്രി 11.45ന് ​​​താം​​​ബ​​​ര​​​ത്ത് എ​​​ത്തും.​​​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത് - ചെ​​​ര്‍​ല​​​പ്പ​​​ള്ളി ട്രെ​​​യി​​​ന്‍ 27ന് ​​​രാ​​​വി​​​ലെ 7.15ന് ​​​ചെ​​​ര്‍​ല​​​പ്പ​​​ള്ളി​​​യി​​​ല്‍​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് 28ന് ​​​ഉ​​​ച്ച ക​​​ഴി​​​ഞ്ഞ് 2.45ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്തി​​​ല്‍ എ​​​ത്തും. 28ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്തി​​​ല്‍​നി​​​ന്ന് വൈ​​​കു​​​ന്നേ​​​രം 5.30നാ​​​ണ് ട്രെ​​​യി​​​ന്‍ തി​​​രി​​​കെ പു​​​റ​​​പ്പെ​​​ടു​​​ക.

29ന് ​രാ​​​ത്രി 11.30ന് ​​​ചെ​​​ര്‍​ല​​​പ്പ​​​ള്ളി​​​യി​​​ല്‍ എ​​​ത്തും.​​​ നാ​​​ഗ​​​ര്‍​കോ​​​വി​​​ലി​​​ല്‍ നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴി മം​​​ഗ​​​ളൂ​​​രു ജം​​​ക്‌​​​ഷ​​​നി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​ന്‍ 27ന് ​​​രാ​​​വി​​​ലെ 11.40ന് ​​​പു​​​റ​​​പ്പെ​​​ട്ട് ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ അ​​​ഞ്ചി​​​ന് മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ എ​​​ത്തും. 1.10നാ​​​ണ് ട്രെ​​​യി​​​ന്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​ക. വ​​​ര്‍​ക്ക​​​ല ശി​​​വ​​​ഗി​​​രി, കൊ​​​ല്ലം, ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി, കാ​​​യം​​​കു​​​ളം, മാ​​​വേ​​​ലി​​​ക്ക​​​ര, ചെ​​​ങ്ങ​​​ന്നൂ​​​ര്‍, തി​​​രു​​​വ​​​ല്ല, ച​​​ങ്ങ​​​നാ​​​ശേ​​​രി, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍, ആ​​​ലു​​​വ, തൃ​​​ശൂ​​​ര്‍, ഷൊ​​​ര്‍​ണൂ​​​ര്‍ ജം​​​ഗ്ഷ​​​ന്‍, തി​​​രൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, ത​​​ല​​​ശേ​​​രി, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് സ്‌​​​റ്റോ​​​പ്പ്.

28ന് ​​​രാ​​​വി​​​ലെ എ​​​ട്ടി​​​ന് മം​​​ഗ​​​ളൂരു​​​വി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ന്‍ രാ​​​ത്രി 7.25ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും 10.05ന് ​​​നാ​​​ഗ​​​ര്‍​കോ​​​വി​​​ലി​​​ലും എ​​​ത്തും. ഇ​​​ന്നു മു​​​ത​​​ല്‍ ടി​​​ക്ക​​​റ്റ് റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു. തൃ​​​ശൂ​​​ര്‍ - ഗു​​​രു​​​വാ​​​യൂ​​​ര്‍ പ്ര​​​തി​​​ദി​​​ന പാ​​​സ​​​ഞ്ച​​​ര്‍ 26ന് ​​​വൈ​​​കു​​​ന്നേ​​​രം 6.10ന് ​​​ഗു​​​രു​​​വാ​​​യൂ​​​രി​​​ല്‍​നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് 6.50ന് ​​​തൃ​​​ശൂ​​​രി​​​ല്‍ എ​​​ത്തും. തി​​​രി​​​കെ തൃ​​​ശൂ​​​രി​​​ല്‍​നി​​​ന്ന് രാ​​​ത്രി 8.10ന് ​​​പു​​​റ​​​പ്പെ​​​ട്ട് 8.45ന് ​​​ഗു​​​രു​​​വാ​​​യൂ​​​രി​​​ല്‍ എ​​​ത്തും.11 ജ​​​ന​​​റ​​​ല്‍ കോ​​​ച്ചു​​​ക​​​ളും എ​​​ട്ട് സ്ലീ​​​പ്പ​​​ര്‍ കോ​​​ച്ചു​​​ക​​​ളും വീ​​​ത​​​മാ​​​ണ് അ​​​മൃ​​​ത് ഭാ​​​ര​​​ത് സ​​​ര്‍​വീ​​​സു​​​ക​​​ള്‍​ക്കു​​​ള്ള​​​ത്.

1740 പേ​​​ര്‍​ക്കു യാ​​​ത്ര ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യും. മി​​​ക​​​ച്ച ഇ​​​ന്‍റീ​​​രി​​​യ​​​ര്‍, ജ​​​ന​​​റ​​​ല്‍ കോ​​​ച്ചു​​​ക​​​ളി​​​ലും കു​​​ഷ​​​ന്‍ സീ​​​റ്റു​​​ക​​​ള്‍, സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ള്‍, അ​​​ഗ്‌​​​നി​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മു​​​ണ്ട്. അ​​​ന്ത്യോ​​​ദ​​​യ ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ പോ​​​ലെ പ്ര​​​ത്യേ​​​ക നി​​​ര​​​ക്കാ​​​ണ് അ​​​മൃ​​​ത് ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ക​​​ള്‍​ക്കും. ജ​​​ന​​​റ​​​ല്‍ കോ​​​ച്ചി​​​ല്‍ 50 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​യ്ക്കു 35 രൂ​​​പ​​​യും സ്ലീ​​​പ്പ​​​ര്‍ ക്ലാ​​​സി​​​ല്‍ 200 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ 149 രൂ​​​പ​​​യു​​​മാ​​​ണു അ​​​ടി​​​സ്ഥാ​​​ന ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്.

Latest News

Corehub Up