Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anand K. Thampi

ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ബി​ജെ​പി നേ​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: സീ​റ്റു​കി​ട്ടാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ് കെ. ​ത​മ്പി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി നേ​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

സീ​റ്റ് നി​ഷേ​ധി​ച്ച​തി​ലെ മ​നോ​വി​ഷ​മം മൂ​ല​മാ​ണ് ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് എ​ഫ്ഐ​ആ​ർ. സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പൂ​ജ​പ്പു​ര പോ​ലീ​സ് എ​ഫ്ഐ​ആ​ർ ഇ​ട്ടി​രി​ക്കു​ന്ന​ത്. ആ​ന​ന്ദി​ന് കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളോ വ്യ​ക്തി​പ​ര​മാ​യ മ​റ്റു പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കു​ടും​ബം മൊ​ഴി ന​ൽ​കി.

സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ച്ച​തി​നാ​ൽ വ​ലി​യ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ​സഹോ​ദ​രി ഭ​ർ​ത്താ​വി​ന്‍റെ മൊ​ഴി. ആ​ന​ന്ദ് സു​ഹൃ​ത്തു​ക്ക​ൾ​ക്ക​യ​ച്ച വാ​ട്സ് അ​പ്പ് കു​റി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യും.

Latest News

Corehub Up