Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ananthankadu

ആ​ര്യ​യ്ക്കെ​തി​രാ​യ പ​രാ​തി വ്യാ​ജം; അ​ന​ന്ത​ൻ​കാ​ട് നി​ർ​മാ​താ​വ് പ​റ​യു​ന്നു  

ആ​ര്യ നാ​യ​ക​നാ​യെ​ത്തി​യ അ​ന​ന്ത​ൻ​കാ​ടി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നു വേ​ണ്ടി ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള കാ​മ​റ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത​തി​ൽ മു​ഴു​വ​ൻ തു​ക​യും ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് വി​നോ​ദ് കു​മാ​ർ.

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘താ​ഹെ​ർ സി​നി ടെ​ക്’ എ​ന്ന സ്ഥാ​പ​ന​മാ​ണ് ആ​ര്യ​യ്ക്കും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വി​നു​മെ​തി​രെ ജൂ​ബി​ലി ഹി​ൽ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​മ്പ​നി ഉ​ന്ന​യി​ച്ച സാ​മ്പ​ത്തി​ക ആ​വ​ശ്യ​ത്തെ​ച്ചൊ​ല്ലി നി​ർ​മാ​താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്കം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് വി​നോ​ദ് കു​മാ​ർ പ​റ​യു​ന്നു.

നി​ർ​മാ​താ​വി​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

ഞാ​ൻ എ​സ്. വി​നോ​ദ് കു​മാ​ർ, അ​ടു​ത്തി​ടെ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും റി​ലീ​സ് ചെ​യ്ത അ​ന​ന്ത​ൻ കാ​ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​താ​വാ​ണ്.

ഞ​ങ്ങ​ളു​ടെ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ന​ട​നാ​യ ശ്രീ ​ആ​ര്യ ഹൈ​ദ​രാ​ബാ​ദി​ലെ താ​ഹി​ർ സി​നെ ടെ​ക്നി​ക് എ​ന്ന ലൈ​റ്റ് ആ​ൻ​ഡ് ക്യാ​മ​റ റെ​ന്റ​ൽ ക​മ്പ​നി​യെ ച​തി​ച്ചു എ​ന്ന രീ​തി​യി​ൽ പ​ല ഇ​ട​ങ്ങ​ളി​ലും വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​ത് തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​വും, ശ്രീ ​ആ​ര്യ​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​സ്തു​ത ക​മ്പ​നി മ​നഃ​പൂ​ർ​വം സൃ​ഷ്ടി​ച്ച വ്യാ​ജ പ്ര​ചാ​ര​ണ​വു​മാ​ണ്

യ​ഥാ​ർ​ഥ​ത്തി​ൽ, താ​ഹി​ർ ക​മ്പ​നി ഉ​ന്ന​യി​ച്ച അ​നാ​വ​ശ്യ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ സാ​മ്പ​ത്തി​ക ആ​വ​ശ്യ​ത്തെ​ച്ചൊ​ല്ലി എ​നി​ക്കും ആ ​ക​മ്പ​നി​ക്കും ഇ​ട​യി​ലാ​ണ് ത​ർ​ക്ക​മു​ള്ള​ത്. ആ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്, സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യു​മെ​ന്ന് അ​വ​ർ എ​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​തി​നെ തു​ട​ർ​ന്ന് ഞാ​ൻ എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്‍റെ വാ​ദ​ങ്ങ​ൾ ബ​ഹു കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യും, ത​ർ​ക്ക​ത്തി​ലു​ള്ള തു​ക കോ​ട​തി​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. അ​ത​നു​സ​രി​ച്ച് ഞാ​ൻ തു​ക കോ​ട​തി​യി​ൽ നി​ക്ഷേ​പി​ച്ചു. തു​ട​ർ​ന്ന് ബ​ഹു കോ​ട​തി 2026 ജൂ​ൺ 25ന് ​സി​നി​മ റി​ലീ​സ് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് താ​ഹി​ർ ക​മ്പ​നി എ​റ​ണാ​കു​ളം കോ​ട​തി​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ, ഞ​ങ്ങ​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ആ​രോ​പി​ച്ചു. ആ ​വി​ഷ​യ​ത്തി​ൽ കോ​ട​തി കേ​സ് പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​ശേ​ഷം, അ​തേ വി​ഷ​യ​ത്തി​ൽ ത​ന്നെ താ​ഹി​ർ ക​മ്പ​നി ഹൈ​ദ​രാ​ബാ​ദി​ലെ കൊ​മേ​ഴ്സ്യ​ൽ കോ​ട​തി​യി​ലും ഒ​രു ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു. ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം, എ​റ​ണാ​കു​ളം കോ​ട​തി​യി​ൽ വ്യാ​ജ​മാ​ണെ​ന്ന് ആ​രോ​പി​ച്ച അ​തേ രേ​ഖ​ക​ളാ​ണ് അ​വ​ർ ഹൈ​ദ​രാ​ബാ​ദ് കോ​ട​തി​യി​ൽ സ്വ​ന്തം ഹ​ർ​ജി​ക്കൊ​പ്പം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ ​ഹ​ർ​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ഹി​ർ ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ട തു​ക കോ​ട​തി​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ ഹൈ​ദ​രാ​ബാ​ദ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ആ ​ഹ​ർ​ജി​യു​ടെ​യും ഉ​ത്ത​ര​വി​ന്‍റെ​യും പ​ക​ർ​പ്പു​ക​ൾ ഞ​ങ്ങ​ൾ​ക്ക് അ​ടു​ത്തി​ടെ​യാ​ണ് ല​ഭി​ച്ച​ത്. അ​തി​ന് വി​ശ​ദ​മാ​യ മ​റു​പ​ടി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. താ​ഹി​ർ ക​മ്പ​നി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്നും, അ​വ​യെ​ല്ലാം തെ​ളി​വു​ക​ൾ സ​ഹി​തം കോ​ട​തി​യി​ൽ തെ​ളി​യി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന കാ​ര്യ​ത്തി​ൽ ഞ​ങ്ങ​ൾ പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.

കൂ​ടാ​തെ, ഇ​തേ വി​ഷ​യ​ത്തി​ൽ എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ക​യും, അ​വ​ർ ആ ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ, അ​തേ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യി​ലെ മ​റ്റേ​തെ​ങ്കി​ലും കോ​ട​തി​യി​ൽ വീ​ണ്ടും കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കി​ല്ലെ​ന്ന നി​ല​പാ​ടും ഞ​ങ്ങ​ൾ കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​താ​ണ്. ബ​ഹു കോ​ട​തി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന എ​ല്ലാ നി​യ​മാ​നു​സൃ​ത ഉ​ത്ത​ര​വു​ക​ളും പൂ​ർ​ണ്ണ​മാ​യി അ​നു​സ​രി​ക്കാ​ൻ ഞ​ങ്ങ​ൾ സ​ന്ന​ദ്ധ​രാ​ണ്.

ഇ​തി​നി​ടെ​യാ​ണ് എ​നി​ക്കും ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ ശ്രീ ​ആ​ര്യ​യ്ക്കു​മെ​തി​രെ ഒ​രു എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ശ്രീ ​ആ​ര്യ​യു​ടെ പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്തു​ക​യും, ഞ​ങ്ങ​ളു​ടെ മേ​ൽ അ​നാ​വ​ശ്യ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഈ ​ന​ട​പ​ടി​ക​ൾ. വ​സ്തു​ത​ക​ളും തെ​ളി​വു​ക​ളും നി​യ​മ​വും ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്താ​യ​തി​നാ​ൽ കോ​ട​തി​യി​ൽ ഈ ​വി​ഷ​യ​ത്തി​ൽ അ​വ​ർ​ക്ക് വി​ജ​യി​ക്കാ​നാ​വി​ല്ലെ​ന്ന് അ​വ​ർ​ക്ക​റി​യാം.

കേ​ര​ള​ത്തി​ലും ഹൈ​ദ​രാ​ബാ​ദി​ലു​മാ​യി കേ​സ് കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ഈ ​പോ​ലീ​സ് കേ​സും ഞ​ങ്ങ​ളു​ടെ മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​നു​ള്ള മ​റ്റൊ​രു ശ്ര​മം മാ​ത്ര​മാ​ണെ​ന്നാ​ണ്.

ഹൈ​ദ​രാ​ബാ​ദി​ലെ ജൂ​ബി​ലി ഹി​ൽ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് എ​നി​ക്ക് ഫോ​ൺ വി​ളി ല​ഭി​ച്ചി​രു​ന്നു. കേ​സി​ന്‍റെ യ​ഥാ​ർ​ത്ഥ വ​സ്തു​ത​ക​ളും, കേ​ര​ള​ത്തി​ലും ഹൈ​ദ​രാ​ബാ​ദി​ലു​മാ​യി കേ​സു​ക​ൾ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന കാ​ര്യ​വും, എ​ന്‍റെ ഭാ​ഗം തെ​ളി​യി​ക്കു​ന്ന എ​ല്ലാ രേ​ഖ​ക​ളും തെ​ളി​വു​ക​ളും എ​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും ഞാ​ൻ അ​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

2026 ജൂ​ൺ 22ന് ​എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ​ട​തി[o.S 743/2026] സി​നി​മ റി​ലീ​സ് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തു​മു​ത​ൽ ഈ ​വി​ഷ​യ​ങ്ങ​ൾ ബ​ഹു കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ, ഇ​തു​വ​രെ ഞ​ങ്ങ​ൾ പൊ​തു​വേ​ദി​ക​ളി​ൽ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത്.

Latest News

Corehub Up