Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anarchy

രാ​​ഷ്‌ട്രീ​​യം സൃ​​ഷ്ടിക്കുന്ന അ​​രാ​​ജ​​ക​​ത്വം

മാ​​​​​​ത്യു അ​​​​​​ർ​​​​​​നോ​​​​​​ൾ​​​​​​ഡി​​​​​​ന്‍റെ "ഡോ​​​​​​വ​​​​​​ർ ബീ​​​​​​ച്ച്’എ​​​​​​ന്ന ക​​​​​​വി​​​​​​ത​​​​​​യി​​​​​​ലാ​​​​​​ണ്: വൈ​​​​​​വി​​​​​​ധ്യ​​​​​​മാ​​​​​​ർ​​​​​​ന്ന​​​​​​തും മ​​​​​​നോ​​​​​​ഹ​​​​​​ര​​​​​​വും പു​​​​​​തു​​​​​​മ​​​​​​യു​​​​​​ള്ള​​​​​​തു​​​​​​മാ​​​​​​യ ഒ​​​​​​രു സ്വ​​​​​​പ്ന​​​​​​ഭൂ​​​​​​മി​​​​​പോ​​​​​​ലെ ന​​​​​​മ്മു​​​​​​ടെ മു​​​​​​ന്നി​​​​​​ൽ കി​​​​​​ട​​​​​​ക്കു​​​​​​ന്നു എ​​​​​​ന്നു തോ​​​​​​ന്നി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​ലോ​​​​​​കം, പ​​​​​​ക്ഷേ, അ​​​​​​തി​​​​​​ൽ സ​​​​​​ന്തോ​​​​​​ഷ​​​​​​മോ സ്നേ​​​​​​ഹ​​​​​​മോ വെ​​​​​​ളി​​​​​​ച്ച​​​​​​മോ ഇ​​​​​​ല്ല. അ​​​​​​വി​​​​​​ടെ നി​​​​​​ശ്ച​​​​​​യ​​​​​​ദാ​​​​​​ർ​​​​​​ഢ്യ​​​​​​മോ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​മോ വേ​​​​​​ദ​​​​​​ന​​​​​​ക​​​​​​ളി​​​​​​ൽ ആ​​​​​​ശ്വാ​​​​​​സ​​​​​​മോ ഇ​​​​​​ല്ല. അ​​​​​​ത് പോ​​​​​​രാ​​​​​​ട്ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും പ​​​​​​ലാ​​​​​​യ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും ആ​​​​​​ശ​​​​​​യ​​​​​​ക്കു​​​​​​ഴ​​​​​​പ്പം നി​​​​​​റ​​​​​​ഞ്ഞ ഭീ​​​​​​തി​​​​​​ദ​​​​​​മാ​​​​​​യ ശ​​​​​​ബ്ദ​​​​​​ങ്ങ​​​​​​ൾ മു​​​​​​ഴ​​​​​​ങ്ങു​​​​​​ന്ന, ഇ​​​​​​രു​​​​​​ട്ടു​​​​​​നി​​​​​​റ​​​​​​ഞ്ഞ ഒ​​​​​​രു യു​​​​​​ദ്ധ​​​​​​ക്ക​​​​​​ള​​​​​​മാ​​​​​​ണ്. അ​​​​​​വി​​​​​​ടെ അ​​​​​​ജ്ഞ​​​​​​രാ​​​​​​യ സൈ​​​​​​ന്യ​​​​​​ങ്ങ​​​​​​ൾ രാ​​​​​​ത്രി​​​​​​യി​​​​​​ൽ പ​​​​​​ര​​​​​​സ്പ​​​​​​രം പോ​​​​​​ര​​​​​​ടി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന് എ​​​​​​ഴു​​​​​​തി​​​​​​യ​​​​​​ത്.

ഈ ​​​​​​വ​​​​​​രി എ​​​​​​ഴു​​​​​​താ​​​​​​ൻ ക​​​​​​വി​​​​​​യെ പ്രേ​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​ത് ബി​​​​​സി 413ൽ ​​​​​​ന​​​​​​ട​​​​​​ന്ന "സി​​​​​​സി​​​​​​ലി​​​​​​യ​​​​​​ൻ അ​​​​​​ധി​​​​​​നി​​​​​​വേ​​​​​​ശം’ (Peloponnesian War - Battle of Epipolae) എ​​​​​​ന്ന ച​​​​​​രി​​​​​​ത്ര സം​​​​​​ഭ​​​​​​വ​​​​​​മാ​​​​​​ണ്. അ​​​​​​ന്ന് ഏ​​​​​​ഥ​​​​​​ൻ​​​​​​സി​​​​​​ലെ സൈ​​​​​​ന്യ​​​​​​വും സി​​​​​​റ​​​​​​ക്കൂ​​​​​​സി​​​​​​ലെ സൈ​​​​​​ന്യ​​​​​​വും ത​​​​​​മ്മി​​​​​​ൽ രാ​​​​​​ത്രി​​​​​​യി​​​​​​ലാ​​​​​​ണ് യു​​​​​​ദ്ധം ന​​​​​​ട​​​​​​ന്ന​​​​​​ത്.​ ക​​​​​​ട്ട​​​​​​പി​​​​​​ടി​​​​​​ച്ച ഇ​​​​​​രു​​​​​​ട്ടാ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ ആ​​​​​​ർ​​​​​​ക്കും ശ​​​​​​ത്രു​​​​​​വേ​​​​​​ത് മി​​​​​​ത്ര​​​​​​മേ​​​​​​ത് എ​​​​​​ന്നു തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ല്ല. അ​​​​​​ങ്ങ​​​​​​നെ ഒ​​​​​​രേ സൈ​​​​​​ന്യ​​​​​​ത്തി​​​​​​ലെ പ​​​​​​ട​​​​​​യാ​​​​​​ളി​​​​​​ക​​​​​​ൾ പ​​​​​​ര​​​​​​സ്പ​​​​​​രം ശ​​​​​​ത്രു​​​​​​ക്ക​​​​​​ളാ​​​​​​ണെ​​​​​​ന്ന് ക​​​​​​രു​​​​​​തി വെ​​​​​​ട്ടി​​​​​​ക്കൊ​​​​​​ന്നു. ആ​​​​​​രാ​​​​​​ണ് ജ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നോ തോ​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നോ അ​​​​​​റി​​​​​​യാ​​​​​​തെ, വെ​​​​​​റും അ​​​​​​ജ്ഞ​​​​​​ത മൂ​​​​​​ലം അ​​​​​​വ​​​​​​ർ പ​​​​​​ര​​​​​​സ്പ​​​​​​രം പോ​​​​​​ര​​​​​​ടി​​​​​​ച്ചു ന​​​​​​ശി​​​​​​ച്ചു. ഈ ​​​​​​വ​​​​​​രി​​​​​​ക​​​​​ളി​​​​​​ലൂ​​​​​​ടെ ക​​​​​​വി ഇ​​​​​​ന്ന​​​​​​ത്തെ ലോ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ​​​​​​യും എ​​​​​​ന്തി​​​​​​ന് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ​​​​​യും​​​​​പോ​​​​​​ലും അ​​​​​​വ​​​​​​സ്ഥ​​​​​​യെ​​​​​​യാ​​​​​​ണ് സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത് എ​​​​​​ന്നു തോ​​​​​​ന്നി​​​​​​പ്പോ​​​​​​കും. മ​​​​​​തം, ജാ​​​​​​തി, രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യം എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ പേ​​​​​​രി​​​​​​ൽ മ​​​​​​നു​​​​​​ഷ്യ​​​​​​ർ ഇ​​​​​​വി​​​​​​ടെ​​​​​​യും പ​​​​​​ര​​​​​​സ്പ​​​​​​രം പോ​​​​​​ര​​​​​​ടി​​​​​​ക്കു​​​​​​ന്ന​​​​​​ത് ഈ ​​​​​​അ​​​​​​ജ്ഞ​​​​​​ത​​​​​​യി​​​​​​ൽ ത​​​​​​ന്നെ​​​​​​യാ​​​​​​ണ്.

പ്രതിനിധാന സംവിധാനം

ഈ​​​​​​യി​​​​​​ടെ​​​​​​യാ​​​​​​യി കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ അ​​​​​​ര​​​​​​ങ്ങേ​​​​​​റു​​​​​​ന്ന ക​​​​​​ക്ഷി​​​​​രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ അ​​​​​​ക്ര​​​​​​മസം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ ശ്ര​​​​​​ദ്ധി​​​​​​ച്ചാ​​​​​​ൽ, ഒ​​​​​​രേ സൈ​​​​​​ന്യ​​​​​​ത്തി​​​​​​ലെ പ​​​​​​ട​​​​​​യാ​​​​​​ളി​​​​​​ക​​​​​​ൾ ശ​​​​​​ത്രു​​​​​​ക്ക​​​​​​ളെ​​​​​​പ്പോലെ പ​​​​​​ര​​​​​​സ്പ​​​​​​രം പോ​​​​​​ര​​​​​​ടി​​​​​​ച്ച​​​​​​തി​​​​​​നു തു​​​​​​ല്യമാ​​​​​​ണെ​​​​​​ന്നു കാ​​​​​​ണാം. ത​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്തി​​​​​​നാ​​​​​​ണ് പോ​​​​​​രാ​​​​​​ടു​​​​​​ന്ന​​​​​​തെ​​​​​​ന്നോ ആ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേയാ​​​​​​ണ് പോ​​​​​​രാ​​​​​​ടു​​​​​​ന്ന​​​​​​തെ​​​​​​ന്നോ വ്യ​​​​​​ക്ത​​​​​​മാ​​​​​​യ അ​​​​​​റി​​​​​​വോ ല​​​​​​ക്ഷ്യ​​​​​​മോ ഇ​​​​​​ല്ലാ​​​​​​തെ, അ​​​​​​റി​​​​​​വി​​​​​​ല്ലാ​​​​​​യ്മ​​​​​​യി​​​​​​ൽ മു​​​​​​ങ്ങി പ​​​​​​ര​​​​​​സ്പ​​​​​​രം വെ​​​​​​ട്ടി​​​​​​മ​​​​​​രി​​​​​​ക്കു​​​​​​ന്ന കാ​​​​​​ഴ്ച​​​​​​യാ​​​​​​ണ് കാ​​​​​​ണു​​​​​​ന്ന​​​​​​ത്. മ​​​​​​ത​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ജാ​​​​​​തി​​​​​​യു​​​​​​ടെ​​​​​​യും മ​​​​​​റ്റ് വ്യ​​​​​​ത്യ​​​​​​സ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും പേ​​​​​​രി​​​​​​ൽ രാ​​​​​​ഷ്‌​​​​​ട്ര​​​​​​ത്തെ ഒ​​​​​​ന്നി​​​​​​പ്പി​​​​​​ക്കാ​​​​​​നും സു​​​​​​ഗ​​​​​​മമാ​​​​​​യി ഭ​​​​​​ര​​​​​​ണകാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ നി​​​​​​ർ​​​​​​വ​​​​​​ഹി​​​​​​ക്കാ​​​​​​നു​​​​​​മാ​​​​​​ണ് രാ​​​​​​ഷ്‌​​​​​ട്രീയം എ​​​​​​ന്നു​​​​​​ള്ള​​​​​​താ​​​​​​ണ്. അ​​​​​​തി​​​​​​നു വേ​​​​​​ണ്ടി​​​​​​യാ​​​​​​ണ് രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ.

എ​​​​​​ന്നാ​​​​​​ൽ, 1950ൽ ​​​​​​ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​ന്ന​​​​​​പ്പോ​​​​​​ൾ അ​​​​​​തി​​​​​​ൽ "രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ പാ​​​​​​ർ​​​​​​ട്ടി’ എ​​​​​​ന്ന പ​​​​​​ദം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല എ​​​​​​ന്നു​​​​​​ള്ള​​​​​​താ​​​​​​ണ്. പി​​​​​​ന്നീ​​​​​​ട് 1985ൽ ​​​​​​രാ​​​​​​ജീ​​​​​​വ് ഗാ​​​​​​ന്ധി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ കാ​​​​​​ല​​​​​​ത്ത് കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന 52-ാം ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്ക് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യി​​​​​​ൽ നി​​​​​​യ​​​​​​മ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ അം​​​​​​ഗീ​​​​​​കാ​​​​​​രം ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​ത്. കൂ​​​​​​ടാ​​​​​​തെ, ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യി​​​​​​ൽ "രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ പാ​​​​​​ർ​​​​​​ട്ടി’എ​​​​​​ന്ന വാ​​​​​​ക്ക് ഉ​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും, കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ്, ബി​​​​​​ജെ​​​​​​പി, സി​​​​​പി​​​​​​എം തു​​​​​​ട​​​​​​ങ്ങി​​​​​​യ ഒ​​​​​​രു പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ​​​​​​യും പേ​​​​​​ര് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യി​​​​​​ൽ ഒ​​​​​​രി​​​​​​ട​​​​​​ത്തും എ​​​​​​ഴു​​​​​​തി​​​​​​വ​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ ആ​​​​​​ർ​​​​​​ട്ടി​​​​​​ക്കി​​​​​​ൾ 19(1)(c) പ്ര​​​​​​കാ​​​​​​രം സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളും യൂ​​​​​​ണി​​​​​​യ​​​​​​നു​​​​​​ക​​​​​​ളും രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള സ്വാ​​​​​​ത​​​​​​ന്ത്ര്യം പൗ​​​​​​ര​​​​​​ന്മാ​​​​​​ർ​​​​​​ക്കു​​​​​​ണ്ട്. ഇ​​​​​​ത് രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ലേ​​​​​​ക്കും വ​​​​​​ഴി​​​​​​തു​​​​​​റ​​​​​​ക്കു​​​​​​ന്നു എ​​​​​​ന്നേ​​​​​​യു​​​​​​ള്ളൂ. ഒ​​​​​​രു വ​​​​​​ലി​​​​​​യ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ രാ​​​​​​ജ്യ​​​​​​ത്തെ ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ശ​​​​​​ബ്ദം ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ൽ എ​​​​​​ത്തി​​​​​​ക്കാ​​​​​​നു​​​​​​ള്ള ഏ​​​​​​റ്റ​​​​​​വും മി​​​​​​ക​​​​​​ച്ച "പ്ര​​​​​​തി​​​​​​നി​​​​​​ധാ​​​​​​ന സം​​​​​​വി​​​​​​ധാ​​​​​​നം’എ​​​​​​ന്ന​​​​​താ​​​​​​ണ് രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​സ​​​​​​ക്തി.

ലക്ഷ്യം മറക്കുന്ന പാർട്ടികൾ

ഇ​​​​​​നി, തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം കി​​​​​​ട്ടു​​​​​​ന്ന പാ​​​​​​ർ​​​​​​ട്ടി രാ​​​​​​ജ്യം ഭ​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള സ​​​​​​ർ​​​​​​ക്കാ​​​​​​ർ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും രാ​​​​​​ജ്യ​​​​​​ത്തെ വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ക്കു ന​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ക, തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യി ഇ​​​​​​രു​​​​​​ന്ന് ഭ​​​​​​ര​​​​​​ണ​​​​​​ക​​​​​​ക്ഷി​​​​​​യു​​​​​​ടെ തെ​​​​​​റ്റാ​​​​​​യ ന​​​​​​യ​​​​​​ങ്ങ​​​​​​ളെ​​​​​​യും അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​ക​​​​​​ളെ​​​​​​യും തി​​​​​​രു​​​​​​ത്തു​​​​​​ക​​​​​​യും ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ക. അ​​​​​​തി​​​​​​നാ​​​​​​ണ് പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റും നി​​​​​​യ​​​​​​മ​​​​​സ​​​​​​ഭ​​​​​​യും. എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​ന്നാ​​​​​​ക​​​​​​ട്ടെ ഈ ​​​​​​പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ പ​​​​​​ല​​​​​​തും, അ​​​​​​തി​​​​​​ന്‍റെ ഉ​​​​​​ദ്ദേ​​​​​​ശ്യല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ മ​​​​​​റ​​​​​​ന്ന്, ത​​​​​​ങ്ങ​​​​​​ൾ ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​യാ​​​​​​ണ് പ്ര​​​​​​തി​​​​​​നി​​​​​​ധാ​​​​​​നം ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത് എ​​​​​​ന്നു​​​​​​പോ​​​​​​ലും അ​​​​​​റി​​​​​​യാ​​​​​​തെ, ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ ബ​​​​​​ന്ധി​​​​​​ക​​​​​​ളാ​​​​​​ക്കു​​​​​​ന്ന കാ​​​​​​ഴ്ച​​​​​​യാ​​​​​​ണ് കാ​​​​​​ണു​​​​​​ന്ന​​​​​​ത്.

പീഡന രാഷ്‌ട്രീയം

രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ർ എ​​​​​​ന്നു സ്വ​​​​​​യം അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന കു​​​​​​റേ ആ​​​​​​ളു​​​​​​ക​​​​​​ൾ ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ അ​​​​​​ക്ഷ​​​​​​രാ​​​​​​ർ​​​​​​ഥ​​​​​​ത്തി​​​​​​ൽ പീ​​​​​ഡി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. അ​​​​​​വ​​​​​​ർ വി​​​​​​ചാ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് ഏ​​​​​​തോ കു​​​​​​റെ നേ​​​​​​താ​​​​​​ക്ക​​​​​​ൾ ക​​​​​​ണ്ടു​​​​​പി​​​​​​ടി​​​​​​ച്ച​​​​​​താ​​​​​​ണ് ‌രാ​​​​​ഷ്‌​​​​​ട്രീ​​​​​യം എ​​​​​​ന്നും, അ​​​​​​വ​​​​​​ർ​​​​​​ക്കുവേ​​​​​​ണ്ടി തെ​​​​​​രു​​​​​​വുയു​​​​​​ദ്ധം ചെ​​​​​​യ്യു​​​​​​ന്ന​​​​​​താ​​​​​​ണ് രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം എ​​​​​​ന്നു​​​​​​മാ​​​​​​ണ്. ഊ​​​​​​ന്നു​​​​വ​​​​​​ടി ഊ​​​​​​രാ​​​​​​ക്കു​​​​​​ടു​​​​​​ക്കാ​​​​​​യി എ​​​​​​ന്ന​​​​​​തു​​​​​​പോ​​​​​​ലെ, ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​വും നി​​​​​​യ​​​​​​മപാ​​​​​​ല​​​​​​ന​​​​​​വും സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​ത്വ​​​​​​വും വി​​​​​​ക​​​​​​സ​​​​​​ന​​​​​​വും ഒ​​​​​​ക്കെ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കേ​​​​​​ണ്ട രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ, അ​​​​​​ക്ഷ​​​​​​രാ​​​​​​ർ​​​​​​ഥ​​​​ത്തി​​​​​​ൽ അ​​​​​​വ​​​​​​ർ​​​​​​ക്ക് ഇ​​​​​​ന്നു ഭാ​​​​​​ര​​​​​​മാ​​​​​​യി​​​​ത്തീ​​​​​​ർ​​​​​​ന്ന സ്ഥി​​​​​​തി​​​​​​യാ​​​​​​ണ്. ഈ ​​​​​​ഏ​​​​​​താ​​​​​​നും കു​​​​​​റെ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ർ​​​​​​ക്കും കു​​​​​​റെ നേ​​​​​​താ​​​​​​ക്ക​​​​​​ൾ​​​​​​ക്കും അ​​​​​​പ്പു​​​​​​റ​​​​​​ത്ത്, ഇ​​​​​​വി​​​​​​ടെ ഒ​​​​​​രു പൗ​​​​​​രസ​​​​​​മൂ​​​​​​ഹം ഉ​​​​​​ണ്ടെ​​​​​​ന്ന കാ​​​​​​ര്യം രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ നേ​​​​​​താ​​​​​​ക്ക​​​​​​ൾ മ​​​​​​റ​​​​​​ക്ക​​​​​​രു​​​​​​ത്. അ​​​​​​വ​​​​​​രു​​​​​​ടെ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യം മു​​​​​​ഴു​​​​​​വ​​​​​​നാ​​​​​​യി ആ​​​​​​രും, ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും പാ​​​​​​ർ​​​​​​ട്ടി​​​​​​യെ​​​​​​യോ നേ​​​​​​താ​​​​​​വി​​​​​​നെ​​​​​​യോ ഏ​​​​​​ല്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട് എ​​​​​​ന്നു ക​​​​​​രു​​​​​​തു​​​​​​ന്ന​​​​​​ത് മൗ​​​​​​ഢ്യ​​​​​​മാ​​​​​​ണ്. അ​​​​​​തി​​​​​​ലു​​​​​​പ​​​​​​രി, അ​​​​​​വ​​​​​​ർ​​​​​​ക്കു വേ​​​​​​ണ്ടി​​​​​​യാ​​​​​​ണ് കു​​​​​​റേ ആ​​​​​​ളു​​​​​​ക​​​​​​ൾ തെ​​​​​​രു​​​​​​വി​​​​​​ലി​​​​​​റ​​​​​​ങ്ങി, ജ​​​​​​നജീ​​​​​​വി​​​​​​തം ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ടു​​​​​​ത്തി, പൊ​​​​​​തു മു​​​​​​ത​​​​​​ൽ ന​​​​​​ശി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത് എ​​​​​​ന്ന് ക​​​​​​രു​​​​​​തു​​​​​​ന്ന​​​​​​തും രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​മ​​​​​​ല്ല. ന​​​​​​മ്മു​​​​​​ടെ വി​​​​​​ദ്യാ​​​​​​ഭാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​ഠി​​​​​​ക്കു​​​​​​ന്ന വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളും രാ​​​​​​ഷ്‌​​‌​​​​ട്രീ​​​​​​യ​​​​​​ത്തെ​​​​ക്കു​​​​​​റി​​​​​​ച്ച് ഇ​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ് ചി​​​​​​ന്തി​​​​​​ക്കു​​​​​​ന്ന​​​​​​ത് എ​​​​​​ന്നു​​​​​​ള്ള​​​​​​ത് അ​​​​​​ങ്ങേ​​​​​​യ​​​​​​റ്റം നി​​​​​​ർ​​​​​​ഭാ​​​​​​ഗ്യ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ്.

ഈ ​​​​​​അ​​​​​​ര​​​​​​ങ്ങേ​​​​​​റു​​​​ന്ന​​​​​​തൊ​​​​​​ന്നും രാ​​​​​​ഷ്‌​​‌​​​​ട്രീ​​​​യ​​​​​​മ​​​​​​ല്ലെ​​​​​​ന്നും, വെ​​​​​​റും നി​​​​​​യ​​​​​​മ​​​​ലം​​​​​​ഘ​​​​​​ന​​​​​​വും കാ​​​​​​ട​​​​​​ത്ത​​​​​​വു​​​​മാ​​​​ണെ​​​​​​ന്നും ഇ​​​​​​ത്ത​​​​​​ര​​​​​​ക്കാ​​​​​​രെ ബോ​​​​​​ധ്യ​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ രാ​​​​​​ഷ്‌​​​​ട്ര​​​​ബോ​​​​​​ധ​​​​​​മു​​​​​​ള്ള രാ​​​​​​ഷ​​​​്ട്രീ​​​​​​യ നേ​​​​​​താ​​​​​​ക്ക​​​​​​ൾ​​​​​​ക്കും പൗ​​​​​​ര​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​നു ക​​​​​​ട​​​​​​മ​​​​​​യു​​​​​​ണ്ട്. ഈ ​​​​​​രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ പ​​​​​​ല​​​​​​തും വ​​​​​​ലി​​​​​​യ ജ​​​​​​ന​​​​സേ​​​​​​വ​​​​​​ന പാ​​​​​​ര​​​​​​മ്പ​​​​​​ര്യം ഒ​​​​​​ന്നും അ​​​​​​വ​​​​​​കാ​​​​​​ശ​​​​പ്പെ​​​​​​ടാ​​​​​​നി​​​​​​ല്ലാ​​​​​​ത്ത നി​​​​​​ർ​​​​​​മി​​​​​​തി​​​​​​ക​​​​​​ൾ ആ​​​​​​ണെ​​​​​​ന്നു​​​​കൂ​​​​​​ടി ഓ​​​​​​ർ​​​​​​ക്ക​​​​​​ണം. കൂ​​​​​​ടാ​​​​​​തെ, ഈ ​​​​​​കാ​​​​​​ട്ടി​​​​​​ക്കൂ​​​​​​ട്ടു​​​​​​ന്ന കോ​​​​​​പ്രാ​​​​​​യ​​​​​​ങ്ങ​​​​​​ളെ​​​​ല്ലാം എ​​​​​​ല്ലാ​​​​​​ക്കാ​​​​​​ല​​​​​​ത്തും രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​മാ​​​​​​ണെ​​​​​​ന്ന് പൗ​​​​​​ര​​​​സ​​​​​​മൂ​​​​​​ഹം ക​​​​​​രു​​​​​​തു​​​​മെ​​​​ന്ന് ചി​​​​​​ന്തി​​​​​​ക്കു​​​​​​ന്ന​​​​​​തും അ​​​​ജ്ഞ​​​​​​ത​​​​​​യാ​​​​​​ണ്. ക​​​​​​വി പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തു​​​​​​പോ​​​​​​ലെ സു​​​​​​ന്ദ​​​​​​ര​​​​​​മാ​​​​​​യ ഈ ​​​​​​ലോ​​​​​​ക​​​​​​ത്ത് രാ​​​​​​ഷ്‌​​​​ട്രീ​​​​​​യം സൃ​​​​​​ഷ്ടി​​​​​​ക്കു​​​​​​ന്ന അ​​​​​​രാ​​​​​​ജ​​​​​​ക​​​​​​ത്വം നി​​​​​​യ​​​​​​ന്ത്രി​​​​​​ക്ക​​​​​​പ്പെ​​​​​​ടേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

ഒന്നും അവസാന വാക്കല്ല

ഈ ​​​​​​പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ ഒ​​​​​​ന്നും​​​​ത​​​​​​ന്നെ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന വാ​​​​​​ക്ക​​​​​​ല്ലെ​​​​​​ന്നും രാ​​​​​​ഷ്‌​​​​ട്രീ​​​​​​യം ആ​​​​​​രു​​​​​​ടെ​​​​യും കു​​​​​​ത്ത​​​​​​ക​​​​​​യ​​​​​​ല്ലെ​​​​​​ന്നും തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യ​​​​​​ണം, തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യി​​​​​​ക്ക​​​​​​ണം. അ​​​​​​താ​​​​​​ണ് കോ​​​​​​ക്രോ​​​​​​ച്ച് ജ​​​​​​ന​​​​​​താ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​ പോ​​​​​​ലെ​​​​​​യു​​​​​​ള്ള മു​​​​​​ന്നേ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഇ​​​​​​പ്പോ​​​​​​ഴും വി​​​​​​ക​​​​​​സ​​​​​​ന​​​​ത്തി​​​​​​ന്‍റെ നേ​​​​​​രി​​​​​​യ അം​​​​​​ശം​​​​പോ​​​​​​ലും അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കാ​​​​​​തെ, പ​​​​​​ട്ടി​​​​​​ണി​​​​​​യി​​​​​​ലും ചാ​​​​​​ക്കു​​​​കൊ​​​​​​ണ്ടു മ​​​​​​റ​​​​​​ച്ചും ചി​​​​​​കി​​​​​​ത്സ കി​​​​​​ട്ടാ​​​​​​തെ ന​​​​​​ര​​​​​​കി​​​​​​ച്ചും യാ​​​​​​ത്രാ​​​​സൗ​​​​​​ക​​​​​​ര്യം ഇ​​​​​​ല്ലാ​​​​​​തെ​​​​​​യും സ്കൂ​​​​​​ളി​​​​​​ൽ പോ​​​​​​കാ​​​​​​ൻ മാ​​​​​​ർ​​​​​​ഗ​​​​​​മി​​​​​​ല്ലാ​​​​​​തെ​​​​​​യും ഒ​​​​​​ക്കെ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ര​​​​​​കി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു രാ​​​​​​ജ്യ​​​​​​ത്തും സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തും ആ​​​​​​ണെ​​​​​​ന്നോ​​​​​​ർ​​​​​​ക്ക​​​​​​ണം, ഈ ​​​​​​അ​​​​​​സം​​​​​​ബ​​​​​​ന്ധ നാ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ളും മൈ​​​​​​ക്ക് കെ​​​​​​ട്ടി​​​​​​യു​​​​​​ള്ള കൂ​​​​​​ക്കി​​​​വി​​​​​​ളി​​​​​​ക​​​​​​ളും മ​​​​​​നു​​​​​​ഷ്യ​​​​​​രെ വി​​​​​​ഡ്ഢി​​​​​​ക​​​​​​ളാ​​​​​​ക്കു​​​​​​ന്ന പ​​​​​​ത്ര സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ങ്ങ​​​​​​ളും ഗ്രൂ​​​​​​പ്പ് വ​​​​​​ഴ​​​​​​ക്കു​​​​​​ക​​​​​​ളും ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഒ​​​​​​രു പ്ര​​​​​​യോ​​​​​​ജ​​​​​​ന​​​​​​വുമി​​​​​​ല്ലാ​​​​​​ത്ത അ​​​​​​ധി​​​​​​കാ​​​​​​ര ത​​​​​​ർ​​​​​​ക്ക​​​​​​ങ്ങ​​​​​​ളും ഒ​​​​​​രു ഭ​​​​​​ര​​​​​​ണ​​​​പ​​​​​​രി​​​​​​ഷ്കാ​​​​​​ര​​​​​​ത്തി​​​​​​നും സാ​​​​​​ധ്യ​​​​​​ത​​​​യി​​​​​​ല്ലാ​​​​​​ത്ത ക​​​​​​മ്മി​​​​​​ഷ​​​​​​ൻ നി​​​​​​യ​​​​​​മ​​​​​​ന ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളും എ​​​​​​ല്ലാ​​​​​​റ്റി​​​​​​ലും ഉ​​​​​​പ​​​​​​രി ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ വെ​​​​​​റും ഇ​​​​​​ര​​​​​​ക​​​​​​ളാ​​​​​​ക്കു​​​​​​ന്ന,

റോ​​​​​​ഡ് നി​​​​​​റ​​​​​​ഞ്ഞു​​​​​​ള്ള അ​​​​​​രാ​​​​​​ജ​​​​​​ക​​​​​​ത്വ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളും.

ഇ​​​​​​ത്ത​​​​​​രം ക​​​​​​ക്ഷി​​​​​​രാ​​​​​​ഷ്‌​​​​​​ട‌​​​​ട്രീ​​​​​​യ​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം മാ​​​​​​ത്രം മ​​​​​​തി ന​​​​​​മു​​​​​​ക്കെ​​​​​​ന്നും, ഇ​​​​​​ത്‌ എ​​​​​​ല്ലാ​​​​​​റ്റി​​​​​​നും പ​​​​​​രി​​​​​​ഹാ​​​​​​ര​​​​മാ​​​​ണെ​​​​​​ന്നും നി​​​​​​ശ്വാ​​​​​​സം​​​​പോ​​​​​​ലെ ഇ​​​​​​ത്‌ സ്കൂ​​​​​​ൾ​​​​ കു​​​​​​ട്ടി​​​​​​ക​​​​​​ളും കോ​​​​​​ള​​​​​​ജ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളും പൊ​​​​​​ലി​​​​സും അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രും ക​​​​​​ഴി​​​​​​യു​​​​​​ന്ന മ​​​​​​റ്റെ​​​​​​ല്ലാ സേ​​​​​​വ​​​​​​ന മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​രും ശ്വ​​​​​​സി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ക്കു​​​​​​ന്ന​​​​​​തും ശ​​​​രി​​​​​​യാ​​​​​​യ രാ​​​​​​ഷ്‌​​‌​​​​ട്രീ​​​​യ​​​​​​മ​​​​​​ല്ല, ശു​​​​​​ദ്ധ അ​​​​​​സം​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​ണ്. ഇ​​​​​​തി​​​​​​ന് അ​​​​​​റു​​​​​​തി വ​​​​​​രാ​​​​​​തെ ന​​​​​​മ്മ​​​​​​ൾ സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​യി ര​​​​​​ക്ഷ​​​​പ്പെ​​​​ടി​​​​​​ല്ല. എ​​​​​​ല്ലാ​​​​​​ത്ത​​​​​​രം അ​​​​​​പ​​​​​​രി​​​​​​ഷ​​​​​​്കൃ​​​​​​ത പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും ഉ​​​​​​റ​​​​​​വി​​​​​​ട​​​​​​മാ​​​​​​യി രാ​​​​​​ഷ്‌​​​​ട്രീ​​​​​​യം അ​​​​​​ധഃ​​​​​​പ​​​​​​തി​​​​​​ക്കു​​​​​​ന്ന കാ​​​​​​ഴ്ച ഖേ​​​​​​ദ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ്.

ഇ​​​​​​തു സ്വ​​​​​​യം നി​​​​​​യ​​​​​​ന്ത്രി​​​​​​ച്ചി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ, നി​​​​​​യ​​​​​​ന്ത്രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ, പാ​​​​​​റ്റ​​​​​​യാ​​​​​​യും എ​​​​​​ലി​​​​​​യാ​​​​യും ​​മ​​​​​​റ്റ് ഭീ​​​​​​ക​​​​​​ര​​​​ജീ​​​​​​വി​​​​​​ക​​​​​​ളും ഒ​​​​​​ക്കെ​​​​​​യാ​​​​​​യി പൗ​​​​​​ര​​​​സ​​​​​​മൂ​​​​​​ഹം രൂ​​​​​​പാ​​​​​​ന്ത​​​​​​ര​​​​​​പ്പെ​​​​​​ടും. ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ഭീ​​​​​​ക​​​​​​രജീ​​​​​​വി ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യം ത​​​​​​ന്നെ​​​​​​യാ​​​​​​ണ്, ആ​​​​​​രെ​​​​​​യും അ​​​​​​ത് വ​​​​​​ക വ​​​​യ്​​​​​​ക്കി​​​​​​ല്ല, അ​​​​​​തി​​​​ന്‍റെ അ​​​​​​ന്തഃ​​​​സ​​​​​​ത്ത മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കു​​​​​​ന്ന ആ​​​​​​ളു​​​​​​ക​​​​​​ളെ ഒ​​​​​​ഴി​​​​​​ച്ച്. അ​​​​​​താ​​​​​​ണ് ശ​​​​​​രി​​​​​​യാ​​​​​​യ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യച​​​​​​രി​​​​​​ത്രം സാ​​​​​​ക്ഷ്യ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​ത്.

Latest News

Corehub Up