Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anayirangal

Idukki

ആ​ന​യി​റ​ങ്ക​ലി​ല്‍ 19 ഏ​ക്ക​ര്‍ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു

ഇ​ടു​ക്കി: ആ​ന​യി​റ​ങ്ക​ല്‍ ഡാ​മി​ന്‍റെ ബ​ഫ​ര്‍​സോ​ണ്‍ കൈ​യേ​റി കൃ​ഷി​യും നി​ര്‍​മാ​ണ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്ന 7.9104 ഹെ​ക്ട​റി​ലെ കൈ​യേ​റ്റം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​ഴി​പ്പി​ച്ചു.

ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നാ​ലു ദി​വ​സം നീ​ണ്ട ന​ട​പ​ടി​ക​ളി​ലൂ​ടെ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​മാ​യ വി​ല​ക്ക് പ്ര​ദേ​ശ​ത്താ​യി​രു​ന്നു ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍.

ഭൂ​മി കൈ​യേ​റി ഏ​ലം, കു​രു​മു​ള​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ളും നി​ര്‍​മാ​ണ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഫെ​ന്‍​സിം​ഗ് പോ​സ്റ്റു​ക​ളും ഗേ​റ്റു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ഏ​റു​മാ​ട​ങ്ങ​ളും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ നീ​ക്കം ചെ​യ്തു. 1260 മീ​റ്റ​ര്‍ വൈ​ദ്യു​തി വേ​ലി, 75 ഫെ​ന്‍​സിം​ഗ് പോ​സ്റ്റു​ക​ള്‍, ആ​റു ഗേ​റ്റു​ക​ള്‍, എ​ട്ടു കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ​യും നീ​ക്കം ചെ​യ്ത​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് സ​ബ് ക​ള​ക്ട​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചു.

വ​നം​വ​കു​പ്പ്, കെ​എ​സ്ഇ​ബി, ഡാം ​സേ​ഫ്റ്റി വി​ഭാ​ഗം, പൊ​ലി​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത സം​ഘ​മാ​ണ് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഒ​ഴി​പ്പി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ട്ട​യ​ഭൂ​മി ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല​ന്നും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു ക​ണ്ടു​കെ​ട്ടി​യ വ​സ്തു​ക്ക​ള്‍ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യ​താ​യും ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്തെ സ്വാ​ഭാ​വി​ക സ​സ്യാ​വ​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് അ​റി​യി​ച്ചു. കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച പ്ര​ദേ​ശ​ങ്ങ​ള്‍ ഭാ​വി​യി​ല്‍ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ കെ​എ​സ്ഇ​ബി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. റി​സ​ര്‍​വോ​യ​റി​ല്‍​നി​ന്ന് 10 ചെ​യി​ന്‍ വ​രെ​യു​ള്ള പ്ര​ദേ​ശ​മാ​ണ് ബ​ഫ​ര്‍​സോ​ണ്‍ എ​ന്ന നി​ല​യി​ല്‍ സം​ര​ക്ഷി​ക്കു​ന്ന​ത്.

Latest News

Corehub Up