ചെന്നൈ: തമിഴ്നാട് മുൻ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി അഴിമതി കേസിൽ അറസ്റ്റിൽ. ചെന്നൈ പൊലിസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് ഡിഎംകെ നേതാവിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി.
സ്വകാര്യ സ്കൂളുകൾക്ക് ലൈസൻസുകളും മറ്റ് സർട്ടിഫിക്കറ്റുകളും നൽകിയതുമായി ബന്ധപ്പെട്ട് നൂറ് കോടിയുടെ അഴിമതി കേസാണ് അൻബിൽ മഹേഷ് പൊയ്യാമൊഴിയുടെ പേരിലുള്ളത്. സർക്കാർ അംഗീകാരങ്ങൾ ലഭ്യമാക്കാമെന്ന വാഗ്ദാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് പണം കൈപ്പറ്റിയെന്നാണ് കേസ്.
ഇത്തരത്തിൽ 177 സ്കൂളുകളിൽ നിന്ന് ഇത്തരത്തിൽ പണം കൈപ്പറ്റിയതായാണ് കണ്ടെത്തൽ. മുൻ മന്ത്രിക്കെതിരായ ഡിജിറ്റൽ തെളിവുകളും മൊഴികളും ലഭിച്ചതായാണ് വിവരം. അതേസമയം അൻബിൽ മഹേഷ് പൊയ്യാമൊഴി തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു.