നടി ആൻഡ്രിയ ജെർമിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രം ഇപ്പോൾ ഇന്റർനെറ്റിനെ ഇളക്കിമറിക്കുന്നു. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹത്തിന് പിന്നാലെയാണ് ഈ ചിത്രമെന്നതാണ് ഏറ്റവും പ്രത്യേകത.
അനിരുദ്ധ് തന്റെ വിവാഹചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് ആൻഡ്രിയ തന്റെ അരുമകളായ നായകൾക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകളും അനിരുദ്ധിനെ ഉദ്ദേശിച്ചാണ് ഈ ചിത്രം എന്നതാണ്. വിട്ടുകള, അവൻ പോകട്ടെ എന്നാണ് കമന്റുകളിലേറെയും.
അനിരുദ്ധ് രവിചന്ദറും ആൻഡ്രിയ ജെറമിയയും തമ്മിലുള്ള പ്രണയബന്ധം തമിഴ് സിനിമാലോകത്ത് വലിയ വാർത്തയായിരുന്നു. അനിരുദ്ധിന്റെ കരിയറിന്റെ തുടക്കകാലത്ത്, ഏകദേശം 2012-ലാണ് ഇരുവരും പ്രണയത്തിലായിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
2012-ൽ ഇരുവരുടെയും സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചോർന്നതോടെയാണ് ഈ പ്രണയബന്ധം പരസ്യമായത്. അന്ന് അനിരുദ്ധിന് 19-ഉം ആൻഡ്രിയയ്ക്ക് 25മായിരുന്നു പ്രായം.
ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയുണ്ടായ വിവാദങ്ങളും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവുമാണ് വേർപിരിയലിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തങ്ങളുടെ ബന്ധത്തിൽ യാതൊരു നാണക്കേടുമില്ലെന്നും അതൊരു മനോഹരമായ ബന്ധമായിരുന്നുവെന്നും പിന്നീട് ഇരുവരും പ്രതികരിച്ചു. പരസ്പര ധാരണയോടെയാണ് പിരിഞ്ഞതെന്നും, തന്റെ ജീവിതത്തിലെ ആ കാലഘട്ടത്തിന് ആൻഡ്രിയയോട് നന്ദിയുണ്ടെന്നും അനിരുദ്ധ് വ്യക്തമാക്കിയിരുന്നു.
അതേസമയം കാവ്യയുടെയും അനിരുദ്ധിന്റെയും വിവാഹം ഗ്രീസിൽ വച്ച് നവംബർ പത്തിനാണ് നടന്നത്. നവംബർ 21ന് ചെന്നൈയിൽ വിവാഹ സത്കാരം നിശ്ചയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കടക്കം ചടങ്ങിലേക്ക് ക്ഷണമുണ്ട്. താരനിബിഡമായ ചടങ്ങാണ് ചെന്നൈയിൽ പ്രതീക്ഷിക്കുന്നത്.