Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Andrew Windsor

എ​പ്സ്റ്റീ​ൻ ഫ​യ​ൽ; ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബാം​ഗം ആ​ന്‍​ഡ്രു വി​ന്‍​ഡ്സ‍​ർ അ​റ​സ്റ്റി​ൽ

ല​ണ്ട​ൻ: ജെ​ഫ്രി എ​പ്സ്റ്റീ​ന്‍ കേ​സി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് പി​ന്നാ​ലെ ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബാം​ഗം ആ​ന്‍​ഡ്രു മൗ​ണ്ട്ബാ​റ്റ​ൺ വി​ന്‍​ഡ്സ‍​ർ അ​റ​സ്റ്റി​ൽ. ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു എ​ന്ന​താ​ണ് ആ​ന്‍​ഡ്രു വി​ന്‍​ഡ്സ‍​റി​നെ​തി​രെ​യു​ള്ള കേ​സ്.

ആ​ന്‍​ഡ്രു വി​ന്‍​ഡ്സ‍​റി​ന്‍റെ 66ാം ജ​ന്മ​ദി​ന​മാ​യ ഇ​ന്ന് പു​ല​ർ​ച്ചെ സാ​ൻ​ഡ്രിം​ഗ്ഹാം എ​സ്റ്റേ​റ്റി​ൽ നി​ന്നാ​ണ് തേം​സ് വാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ‌സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് തേം​സ് വാ​ലി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

2010 ൽ ​ആ​ൻ​ഡ്രു വി​ൻ​ഡ്സ​ർ ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും ലൈം​ഗി​ക കു​റ്റ​വാ​ളി​യു​മാ​യ ജെ​ഫ്രി എ​പ്‌​സ്റ്റീ​ന് വ്യാ​പാ​ര റി​പ്പോ​ർ​ട്ടു​ക​ൾ കൈ​മാ​റി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജെ​ഫ്രി എ​പ്സ്റ്റീ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ശേ​ഷ​വും ആ​ൻ​ഡ്രു വി​ൻ​ഡ്സ​ർ വി​വാ​ദ വ്യ​വ​സാ​യി​യു​മാ​യി അ​ടു​ത്ത ബ​ന്ധം തു​ട​ർ​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ആ​ൻ​ഡ്രു വി​ൻ​ഡ്സ​ർ എ​പ്സ്റ്റീ​ൻ ഐ​ല​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച​ത് സം​ബ​ന്ധി​ച്ച ചി​ത്ര​ങ്ങ​ളും നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

Latest News

Corehub Up