മലപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന് ജില്ലയിലെ മോഡല്‍ സോളാര്‍ പഞ്ചായത്തെന്ന അംഗീകാരം. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പിഎം സൂര്യഘര്‍- മോഡല്‍ സോളാര്‍ പഞ്ചായത്ത് ജില്ലാതല കമ്മിറ്റി യോഗത്തിലാണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ മോഡല്‍ സോളാര്‍ പഞ്ചായത്തായി തിരഞ്ഞെടുത്തത്.
അങ്ങാടിപ്പുറം പഞ്ചായത്തില്‍ ഒരു കോടി രൂപയുടെ സോളാര്‍-പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ ഇത് പ്രകാരം നടപ്പാക്കും. ജില്ലയിലെ പിഎം സൂര്യഘര്‍ പദ്ധതി പുരോഗതി യോഗത്തില്‍ വിശകലനം ചെയ്തു. ജില്ലയില്‍ പിഎം സൂര്യഘര്‍ പദ്ധതി വ്യപിപിക്കുന്നതിന് വേണ്ട നടപടികളും ആവശ്യമായ ബോധവത്കരണ കാമ്പയിനും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം രാജീവ്, അനെര്‍ട്ട് ജില്ലാ എന്‍ജിനിയര്‍ ദില്‍ഷാദ് അഹമ്മദ് ഉള്ളാട്ടില്‍, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍, കെഎസ്ഇബി സൗര വിഭാഗം ഉദ്യോഗസ്ഥര്‍, ലീഡ് ബാങ്ക് മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.