കള്ളിക്കാട്: കള്ളിക്കാട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം "ശലഭസംഗമം 2026' സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. സാനുമതി, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജെ.സി. സജിനിമോൾ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കള്ളിക്കാട് ഭുവനചന്ദ്രൻ, എം. സതീഷ്കുമാർ, സിന്ധുലേഖ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളായ ചിത്രാ ഉദയൻ, ബിന്ദു, ആദിശങ്കർ, സുമ, കവിത വിൻസന്റ്, അജിത ഫ്രാങ്ക്ലിൻ, രതീഷ്, അനില, സുകു, ഐസിഡിഎസ് സൂപ്പർവൈസർ അഞ്ജന കമലൻ എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ജനപ്രതിനിധികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.