തിരുവനന്തപുരം: കേരള അങ്കണവാടി വർക്കേർസ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിൽ നിന്നും ക്ഷേമനിധി വിഹിതം അടക്കുന്നതിൽ മുടക്കം വന്നിട്ടുള്ളതും കുടിശിക അടച്ച് അംഗത്വം പുനരുജ്ജീവിപ്പിക്കാൻ കഴിയാത്തതുമായ 30 മുതൽ 40 വർഷം വരെ സേവനകാലയളവുള്ള അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ അനുവദിക്കുന്നതിന് ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോർജ്.
2016 മുതൽ 2025 വരെ വിരമിച്ച അങ്കണവാടി പ്രവർത്തകരിൽ 2016ന് ശേഷം അനാരോഗ്യം ഉൾപ്പടെയുള്ള വിവിധ കാരണങ്ങളാൽ 500ൽപ്പരം അങ്കണവാടി പ്രവർത്തകർക്ക് പെൻഷൻ നഷ്ടമായിരുന്നു.