Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AngelJerome

Europe

യു​കെ​യി​ൽ അ​ന്ത​രി​ച്ച ഏ​ഞ്ച​ൽ ജെ​റോ​മി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച

ബാ​സി​ൽ​ഡ​ൺ: ഓ​ഗ​സ്റ്റ് ഒ​ന്നി​ന് അ​ന്ത​രി​ച്ച ഏ​ഞ്ച​ൽ ജെ​റോ​മി​ന്‍റെ പ​ബ്ലി​ക് വ്യൂ​യിം​ഗും സം​സ്കാ​ര ശു​ശ്രൂ​ഷ​യും തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

ക്രൈ​സ്റ്റ്‌​വേ ച​ർ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​സി​ൽ​ഡ​ണി​ലെ Basildon Sport & Leisure Clubൽ ​ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​ഞ്ച​ൽ ജെ​റോ​മി​ന്‍റെ ജീ​വി​ത​ത്തെ ന​ന്ദി​യോ​ടെ​യും സ്നേ​ഹ​ത്തോ​ടെ​യും ഓ​ർ​ക്കു​ന്ന​തി​നും അ​വ​രു​ടെ സ്മ​ര​ണ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​മാ​യി കു​ടും​ബാം​ഗ​ങ്ങ​ളും സ​ഭാ​വി​ശ്വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ഒ​രു​മി​ച്ചു​കൂ​ടും.

യു​കെ​യി​ലെ ബാ​സി​ൽ​ഡ​ൺ ക്രൈ​സ്റ്റ് വേ ​ച​ർ​ച്ച് അം​ഗ​വും പ​ത്ത​നം​തി​ട്ട ചാ​ന്തു കാ​വ് സ്വ​ദേ​ശി​യും ജെ​റോം ജെ​റി​യു​ടെ ഭാ​ര്യ​യു​മാ​യ ഏ​യ്ഞ്ച​ൽ (28) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം.

ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ബാ​സി​ൽ​ഡ​ൺ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഏ​ഴ് മാ​സം പ്രാ​യ​മു​ള്ള ഒ​രു കു​ഞ്ഞു​ണ്ട്.

Latest News

Corehub Up