Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnilKumbleCircle

Kouthukam

നടുറോഡിൽ ലംബോർഗിനിയുമയി അഭ്യാസം; സോഷ്യൽ മീഡിയയിൽ പൂരത്തെറി, പിന്നാലെ പോലീസ് പണി കൊടുത്തു

ബം​ഗ​ളൂ​രു​വി​ലെ തി​ര​ക്കേ​റി​യ എം​ജി റോ​ഡി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി ആ​ഡം​ബ​ര കാ​റി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ സ്റ്റ​ണ്ട് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ് രം​ഗ​ത്തെ​ത്തി.

അ​നി​ൽ കും​ബ്ലെ സ​ർ​ക്കി​ളി​ന് സ​മീ​പം മ​റ്റ് വാ​ഹ​ന​ങ്ങ​ളെ​യും യാ​ത്ര​ക്കാ​രെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി ലം​ബോ​ർ​ഗി​നി കാ​ർ വ​ട്ടം ക​റ​ക്കി അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ന​ഗ​ര​മ​ധ്യ​ത്തി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ ന​ട​ന്ന ഈ ​നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ വ​ലി​യ തോ​തി​ലു​ള്ള ജ​ന​രോ​ഷ​മാ​ണ് ഉ​യ​ർ​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ ബെം​ഗ​ളൂ​രു സി​റ്റി പോ​ലീ​സ് നി​ല​വി​ൽ ആ​ഡം​ബ​ര കാ​ർ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

മു​ൻ അ​ധോ​ലോ​ക നാ​യ​ക​ൻ മു​ത്ത​പ്പ റാ​യി​യു​ടെ മ​ക​ൻ റി​ക്കി റാ​യ് ആ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​ന്നു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക​മാ​യ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി പോ​ലീ​സ് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

മ​റ്റ് വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ൽ യാ​തൊ​രു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും ഇ​ല്ലാ​തെ​യാ​യി​രു​ന്നു ഈ ​സാ​ഹ​സി​ക പ്ര​ക​ട​നം.

ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ഡ്രൈ​വ​ർ​ക്ക് മാ​ത്ര​മ​ല്ല, നി​ര​ത്തി​ലൂ​ടെ പോ​കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​മെ​ന്ന് ട്രാ​ഫി​ക് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ന​ഗ​ര​ത്തി​ലെ റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up