നെടുമങ്ങാട്: വീട്ടിലേക്ക് പോകുന്ന വഴിയിൽ ആറ്റിൽ വീണ് മരിച്ചു. ഇരിയനാട് മേക്കും കര വീട്ടിൽ കെ. അനിൽകുമാർ (56) നെയാണ് ആറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി വീട്ടിലേക്ക് പോകുന്ന വഴിയിൽ കാൽവഴുതി കിള്ളിയാറിലേക്ക് വീണു മരിച്ചത് ആകാമെന്ന് സംശയിക്കുന്നു.
അനിൽകുമാറിനെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്നലെ രാവിലെ കൊല്ലാ ഗവ. ലോവർ പ്രൈമറി സ്കൂളിനു സമീപത്ത് കിള്ളിയാറിലാണ് വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അനിൽകുമാർ ഇരിയനാട് സിമന്റ് ഗോഡൗൺ തൊഴിലാളിയാണ് . ഭാര്യ: മിനി. മകൾ: കാവ്യ.