Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnimalRescueKerala

Special

ജാ​ൽ​ന​യി​ൽ 60 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ നാ​യ​ക​ൾ​ക്ക് ര​ക്ഷ​ക​രാ​യി 90 കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്നെ​ത്തി​യ സം​ഘം

മ​ഹാ​രാ​ഷ്ട്ര​യി​ലെ ജാ​ൽ​ന ജി​ല്ല​യി​ലു​ള്ള ജാം​വാ​ഡി ഗ്രാ​മ​ത്തി​ൽ അ​റു​പ​ത​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണു​പോ​യ ര​ണ്ട് നാ​യ​ക​ളെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു.

കി​ണ​റ്റി​നു​ള്ളി​ൽ നി​ന്നും തു​ട​ർ​ച്ച​യാ​യി കേ​ട്ട നി​ല​വി​ളി ശ​ബ്ദ​മാ​ണ് നാ​യ​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​വ​രം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ കി​ണ​റി​ന്‍റെ ഭ​യാ​ന​ക​മാ​യ താ​ഴ്ച​യും അ​പ​ക​ട​സാ​ധ്യ​ത​യും കാ​ര​ണം പ്രാ​ദേ​ശി​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യം ക​ണ്ടി​ല്ല.

തു​ട​ർ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ വി​ഷ​യം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ ഓ​ഫീ​സ് ഇ​ട​പെ​ട്ട് നാ​യ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ഛത്ര​പ​തി സം​ഭ​ജി​ന​ഗ​റി​ലു​ള്ള 'മാ​ൻ​വി​ത്ത് ഇ​ൻ​ഡി​സ് ഫൗ​ണ്ടേ​ഷ​ൻ' എ​ന്ന സം​ഘ​ട​ന​യു​ടെ സ​ഹാ​യം തേ​ടി.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​റും ഓ​ണ​റ​റി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു​മാ​യ ആ​ശി​ഷ് ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന്യ​ജീ​വി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​യ ദീ​പ​ക് വ​താ​നെ, ജ​യ് ദേ​ശാ​യി എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക സം​ഘം ജാം​വാ​ഡി​യി​ലേ​ക്ക് തി​രി​ച്ചു.

സം​ഭ​ജി​ന​ഗ​റി​ൽ നി​ന്നും 90 കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര ചെ​യ്താ​ണ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​ത്. സ്ഥ​ലം നേ​രി​ട്ട് വി​ല​യി​രു​ത്തി​യ ശേ​ഷം ആ​വ​ശ്യ​മാ​യ എ​ല്ലാ ജീ​വ​ൻ​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​ടു​ങ്ങി​യ​തും പ്ര​കാ​ശം കു​റ​ഞ്ഞ​തു​മാ​യ കി​ണ​റ്റി​ലേ​ക്ക് ഇ​റ​ങ്ങി.

ഭ​യ​ന്നു​വി​റ​ച്ചി​രു​ന്ന നാ​യ​ക​ളെ ഏ​റെ ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്ത് ക​യ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്ക് ക​യ​റ്റി. കൃ​ത്യ​സ​മ​യ​ത്ത് ഓ​ടി​യെ​ത്തി ജീ​വ​ൻ പ​ണ​യം വെ​ച്ച് ന​ട​ത്തി​യ ഈ ​സാ​ഹ​സി​ക ദൗ​ത്യ​ത്തി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു.

Latest News

Corehub Up