Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anisphere

America

എ​ഐ കോ​ഡിംഗ് പ്ലാ​റ്റ്‌​ഫോ​മാ​യ ക​ഴ്‌​സ​റിന്‍റെ ​മാ​തൃ​ക​മ്പ​നി​യാ​യ 'ആ​നി​സ്ഫി​യ​ർ' സ്‌​പേ​സ് എ​ക്‌​സ് സ്വ​ന്ത​മാ​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: എ​ഐ കോ​ഡിംഗ് പ്ലാ​റ്റ്‌​ഫോ​മാ​യ ‘ക​ഴ്‌​സ​റിന്‍റെ ​മാ​തൃ​ക​മ്പ​നി​യാ​യ 'ആ​നി​സ്ഫി​യ​ർ' സ്‌​പേ​സ് എ​ക്‌​സ് സ്വ​ന്ത​മാ​ക്കു​ന്നു. 60 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 5 ല​ക്ഷം കോ​ടി രൂ​പ) വ​മ്പ​ൻ ക​രാ​റോ​ടെ, ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​നാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​മ​ൻ സാം​ഗ​റു​ടെ (25) ആ​സ്തി 5.5 ബി​ല്യ​ൺ ഡോ​ള​റാ​യി (ഏ​ക​ദേ​ശം 46,000 കോ​ടി രൂ​പ) ഉ​യ​ർ​ന്നു.

ക​മ്പ​നി​യു​ടെ ചീ​ഫ് ഓ​പ്പ​റേ​റ്റിംഗ് ഓ​ഫീ​സ​റാ​യ അ​മ​ൻ സാം​ഗ​ർ, മ​സാ​ച്യു​സെ​റ്റ്‌​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ലെ (MIT) പ​ഠ​ന​കാ​ല​ത്ത് സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം 2022-ലാ​ണ് ഈ ​സ്റ്റാ​ർ​ട്ട​പ്പ് ആ​രം​ഭി​ച്ച​ത്. കോ​ഡിംഗ് രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ച ക​ഴ്‌​സ​റി​ന് നി​ല​വി​ൽ എ​ൻ​വി​ഡി​യ, അ​ഡോ​ബി, ഊ​ബ​ർ ഉ​ൾ​പ്പെ​ടെ അ​മ്പ​തി​നാ​യി​ര​ത്തോ​ളം വ​ൻ​കി​ട ക​മ്പ​നി​ക​ളി​ലാ​യി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ളു​ണ്ട്.

2026 മൂ​ന്നാം പാ​ദ​ത്തോ​ടെ ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്ന് സ്‌​പേ​സ് എ​ക്‌​സ് അ​റി​യി​ച്ചു. അ​ടു​ത്തി​ടെ നാ​സ്ഡാ​ക് ഓ​ഹ​രി വി​പ​ണി​യി​ൽ ലി​സ്റ്റ് ചെ​യ്ത സ്‌​പേ​സ് എ​ക്‌​സി​ന്‍റെ വി​പ​ണി മൂ​ല്യം നി​ല​വി​ൽ 2.2 ട്രി​ല്യ​ൺ ഡോ​ള​റാ​ണ്.

Latest News

Corehub Up