Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ann Sunny

ആ​ൻ സ​ണ്ണി​ക്ക് 1.5 കോ​ടി​യു​ടെ മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്

തൃ​​​ശൂ​​​ർ: യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ മേ​​​രി ക്യൂ​​​റി ഫെ​​​ലോ​​​ഷി​​​പ്പി​​​ന് നെ​​​ല്ല​​​ങ്ക​​​ര സ്വ​​​ദേ​​​ശി ആ​​​ൻ സ​​​ണ്ണി അ​​​ർ​​​ഹ​​​യാ​​​യി. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പി​​​എ​​​ച്ച്ഡി ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി ഏ​​​ക​​​ദേ​​​ശം 1.5 കോ​​​ടി രൂ​​​പ (1.5 ല​​​ക്ഷം യൂ​​​റോ) ല​​​ഭി​​​ക്കും. ഇ​​​റ്റ​​​ലി​​​യി​​​ലെ റോം ​​​ക്യു​​​സാ​​​നോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലാ​​​ണ് ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം. തു​​​ട​​​ർ​​​ന്ന് ല​​​ണ്ട​​​ൻ, സ്പെ​​​യി​​​ൻ, പോ​​​ള​​​ണ്ട്, പോ​​​ർ​​​ച്ചു​​​ഗ​​​ൽ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും റി​​​സ​​​ർ​​​ച്ച് പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.

മ​​​നു​​​ഷ്യ ശ​​​രീ​​​ര​​​ത്തി​​​ലെ എ​​​ല്ലി​​​നെ ബാ​​​ധി​​​ക്കു​​​ന്ന വാ​​​ത​​​രോ​​​ഗ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ബ​​​യോ​​​സി​​​റാ​​​മി​​​ക്കി​​​ലാ​​​ണ് ഗ​​​വേ​​​ഷ​​​ണം. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ ’റി​​​നോ​​​വേ​​​റ്റ്’ പ്രോ​​​ജ​​​ക്ടി​​​ലെ മു​​​ഖ്യ ഗ​​​വേ​​​ഷ​​​ക​​​യാ​​​യാ​​​ണ് ആ​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​ത്. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 32 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നാ​​​ണ് ഈ ​​​നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ഷാ​​​ർ​​​ജ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ൾ, ഡ​​​ൽ​​​ഹി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വെ​​​ങ്കി​​​ടേ​​​ശ്വ​​​ര കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പ​​​ഠ​​​ന​​​ത്തി​​​നു ശേ​​​ഷം, വി​​​ഐ​​​ടി വെ​​​ല്ലൂ​​​രി​​​ൽ നി​​​ന്ന് കെ​​​മി​​​സ്ട്രി​​​യി​​​ൽ ആ​​​റാം റാ​​​ങ്കോ​​​ടെ​​​യാ​​​ണ് ആ​​​ൻ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ​​​ത്. ഷാ​​​ർ​​​ജ​​​യി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ പ​​​ന​​​യ്ക്ക​​​ൽ താ​​​രു സ​​​ണ്ണി​​​യു​​​ടെ​​​യും അ​​​ഡ്വ. ലി​​​ൻ​​​ഡാ സ​​​ണ്ണി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്. അ​​​ബി​​​ൻ സ​​​ണ്ണി, ഓ​​​സ്റ്റി​​​ൻ സ​​​ണ്ണി, അ​​​ല​​​ൻ സ​​​ണ്ണി എ​​​ന്നി​​​വ​​​ർ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ്.

Latest News

Corehub Up