Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual

Kannur

വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി

കു​ടി​യാ​ന്മ​ല: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ (ടി​എ​സ്എ​സ്എ​സ്) ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടി​യാ​ന്മ​ല ക​ന​ക​ക്കു​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക്രെ​ഡി​റ്റ് യൂ​ണി​യ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ക​ന​ക​ക്കു​ന്ന് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം ജൂ​ബി​ലി സ്മാ​ര​ക സ​ൺ​ഡേ​സ്കൂ​ളി​ൽ ന​ട​ന്നു. ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് മ്ലാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​റി​ൻ പ​ന്ത​ല്ലൂ​പ്പ​റ​മ്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി അ​മ്പി​ളി ചെ​മ്മാ​ര​പ്പ​ള്ളി​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി. ജെ​യ്സ​ൺ മേ​ക്ക​ലാ​ത്ത്, ബി​ജോ​യ് കി​ഴ​ക്കേ​ക്ക​ര, ബേ​ബി കി​ഴ​ക്കേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ട​ങ്ങാ​തെ നി​ക്ഷേ​പം ന​ട​ത്തി​യ​വ​ർ​ക്കും കൂ​ടു​ത​ൽ തു​ക നി​ക്ഷേ​പി​ച്ച​വ​ർ​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് വി​ത​ര​ണം ചെ​യ്തു.

District News

എ​കെ​സി​സി വാ​ർ​ഷി​കം: പ​താ​ക ഉ​യ​ർ​ത്തി

മു​തു​കാ​ട്: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​തു​കാ​ട് ക്രി​സ്തു​രാ​ജാ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ണി പൈ​നാ​പ്പ​ള്ളി പ​താ​ക ഉ​യ​ർ​ത്തി. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ച്ചു ക​യ്പ്പേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ബി കു​ന്നേ​ൽ, ചെ​റി​യാ​ൻ കൊ​മ്മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പേ​രാ​മ്പ്ര: എ​കെ​സി​സി 108-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സ​മു​ദാ​യ ശാ​ക്തീ​ക​ര​ണ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ഇ​ട​വ​ക​യി​ല്‍ പ​താ​ക​ദി​നം ആ​ച​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ വ​ലി​യ​വീ​ട​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ര്‍​ജ് കു​ഴി​വി​ള​യി​ല്‍, സെ​ക്ര​ട്ട​റി ജോ​സ​ഫ് പു​ല്‍​ത​കി​ടി​യി​ല്‍, ട്ര​ഷ​റ​ര്‍ തോ​മ​സ് അ​മ്പാ​ട്ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ്‌​ക​റി​യ​ച്ച​ന്‍ ത​ട​ത്തി​ല്‍, ജി​മ്മി ജോ​ര്‍​ജ് കീ​മ​റ്റ​ത്തി​ല്‍, ജോ​ണ്‍​സ​ണ്‍ പൂ​വ​ത്തു​ങ്ക​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു

District News

കെ​എ​സ്എ​സ്പി​യു ബ്ലോ​ക്ക് വാ​ര്‍​ഷി​കം

തൊ​ടു​പു​ഴ: കെ​എ​സ്എ​സ്പി​യു ഇ​ളം​ദേ​ശം ബ്ലോ​ക്ക് വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും പെ​ന്‍​ഷ​ന്‍ ഭ​വ​നി​ല്‍ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കെ.​വി. ദേ​വ​സ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്‌​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബാ​ബു പീ​റ്റ​ര്‍ അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​എം. ഇ​മ്മാ​നു​വ​ല്‍, സെ​ക്ര​ട്ട​റി കെ. ​ശ​ശി​ധ​ര​ന്‍, ട്ര​ഷ​റ​ര്‍ ടി.​കെ. ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം എം.​കെ. ഗോ​പാ​ല​പി​ള്ള വ​ര​ണാ​ധി​കാ​രി​യാ​യി 2026-27 വ​ര്‍​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. കെ.​വി. ദേ​വ​സ്യ, കെ. ​ശ​ശി​ധ​ര​ന്‍, ടി.​കെ. ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​രി​മ​ണ്ണൂ​ര്‍ യൂ​ണി​റ്റി​നെ വി​ഭ​ജി​ച്ച് ക​രി​മ​ണ്ണൂ​ര്‍ വെ​സ്റ്റ്, ക​രി​മ​ണ്ണൂ​ര്‍ ഈ​സ്റ്റ് എ​ന്നി​വ​യും ഉ​ടു​മ്പ​ന്നൂ​ര്‍ യൂ​ണി​റ്റി​നെ വി​ഭ​ജി​ച്ച് ഉ​ടു​ന്പ​ന്നൂ​ര്‍, ചീ​നി​ക്കു​ഴി എ​ന്നി​വ​യും നി​ല​വി​ല്‍വ​ന്നു. ബ്ലോ​ക്കി​ലെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നു​മാ​യി 105 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

District News

കെ​എ​സ്എ​സ്പി​യു വാ​ർ​ഷി​ക സ​മ്മേ​ള​നം

നെ​യ്യാ​റ്റി​ന്‍​ക​ര: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു) നെ​യ്യാ​റ്റി​ൻ​ക​ര ബ്ലോ​ക്കി​ന്‍റെ 34-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം കെ. ​ആ​ൻ​സ​ല​ൻ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ദേ​ശാ​ഭി​മാ​നി ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ച്ച്. ക്രി​സ്റ്റാ​ലി​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

ആ​ർ. ശ​ശി​ധ​ര​ൻ സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഡി. ​ജ​യ​ൻ, ട്ര​ഷ​റ​ർ എ​സ്. ശ്രീ​കു​മാ​ർ, എ​ൻ.​എ​സ്. അ​ജ​യ​ൻ, കെ. ​ര​വീ​ന്ദ്ര​ൻ, ആ​ർ. ന​രേ​ന്ദ്ര​ൻ, എം. ​അ​യ്യ​പ്പ​ൻ, ഗീ​ത വി​ൻ​സ്റ്റ​ൺ, എം. ​സു​കു​മാ​ര​ൻ​നാ​യ​ർ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

വ​ഴി​മു​ക്ക് മു​ത​ൽ ക​ളി​യി​ക്കാ​വി​ള വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ തു​ട​ങ്ങ​ണ​മെ​ന്നു യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ട​ന​യു​ടെ 2026- 2027 വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്‍റാ​യി എ​ച്ച്. ക്രി​സ്റ്റാ​ലി​നെ​യും സെ​ ക്ര​ട്ട​റി​യാ​യി ഡി. ​ജ​യ​നെ​യും ട്ര​ഷ​റ​റാ​യി എ​സ്. ശ്രീ​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ഗ

Kerala

സ​മ​സ്ത നൂ​റാം​ വാ​ര്‍​ഷി​ക അ​ന്താ​രാ​ഷ്‌​ട്ര മ​ഹാ​സ​മ്മേ​ള​നം

കു​​​ണി​​​യ (കാ​​​സ​​​ര്‍​ഗോ​​​ഡ്): സ​​​മ​​​സ്ത കേ​​​ര​​​ള ജം​​​ഇ​​​യ്യ​​​ത്തു​​​ല്‍ ഉ​​​ല​​​മാ നൂ​​​റാം വാ​​​ര്‍​ഷി​​​ക അ​​​ന്താ​​​രാ​​​ഷ്‌ട്ര മ​​​ഹാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് കു​​​ണി​​​യ​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സ​​​മ​​​സ്ത പ്ര​​​സി​​​ഡ​​​ന്‍റ് സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ച്ചു. കെ​​​യ്‌​​​റോ ഇ​​​സ്ലാ​​​മി​​​ക് റി​​​സ​​​ര്‍​ച്ച് അ​​​സം​​​ബ്ലി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് അ​​​ബ്ദു ദാ​​​ഇം അ​​​ല്‍ ജു​​​ന്‍​ദി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി.

സ​​​യ്യി​​​ദ് അ​​​ലി ത​​​ങ്ങ​​​ള്‍ കു​​​മ്പോ​​​ല്‍, കെ. ​​​ഉ​​​മ​​​ര്‍ ഫൈ​​​സി മു​​​ക്കം, കൊ​​​യ്യോ​​​ട് ഉ​​​മ​​​ര്‍ മു​​​സ്‌​​​ലി​​​യാ​​​ര്‍, എം.​​​ടി അ​​​ബ്ദു​​​ല്ല മു​​​സ്‌​​​ലി​​​യാ​​​ര്‍, കെ.​​​ഹൈ​​​ദ​​​ര്‍ ഫൈ​​​സി പ​​​ന​​​ങ്ങാ​​​ങ്ങ​​​ര, ഡോ. ​​​ബ​​​ഹാ​​​വു​​​ദ്ദീ​​​ന്‍ മു​​​ഹ​​​മ്മ​​​ദ് ന​​​ദ്വി എ​​​ന്നി​​​വ​​​ര്‍ സം​​​ബ​​​ന്ധി​​​ച്ചു.

District News

അ​സോ​വ വാ​ർ​ഷി​ക പൊ​തു​യോ​ഗം

മു​ണ്ട​ക്ക​യം: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സീ​നി​യ​ർ ഓ​ഫീ​സേ​ഴ്സ് ഫോ​ർ വെ​ൽ​ഫ​യ​ർ ആ​ക്‌​ടി​വി​റ്റീ​സ് മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ ഫൊ​റോ​നാ യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. അ​സോ​വാ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം മാ​ത്യു ഐ​പി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജ​യിം​സ് മു​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഡോ​ൺ മ​റ്റ​ക്ക​ര​ത്തു​ണ്ടി​യി​ൽ, റോ​യ് ക​പ്പ​ലു​മാ​ക്ക​ൽ, വി​ൻ​സി ജോ​സ​ഫ്, തോ​മ​സ് മ​ണി​മ​ല​ക്കു​ന്നേ​ൽ, ദേ​വ​സ്യ കു​രു​വി​ള, മേ​രി​ക്കു​ട്ടി ഏ​ബ്ര​ഹാം, സി.​ടി. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ൽ ട്ര​സ്റ്റ്‌ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് സ​ഹാ​യ​ത്തി​നും മ​റ്റ് കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യും ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക​ൾ വാ​ർ​ഷി​ക​യോ​ഗം അം​ഗീ​ക​രി​ച്ചു.

District News

വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി

മ​ങ്കൊ​മ്പ്: കൈ​ന​ടി എ​.ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്‌​കൂ​ളി​ന്‍റെ 105ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ​ർ റ​വ.​ഡോ. ആ​ന്‍റ​ണി മൂ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ക​മ്പി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ നീ​ലം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. വി​ന​യ ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ക്കു​ന്ന ഹെ​ഡ്മി​സ്ട്ര​സ് ഷേ​ർ​ളി തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ ടെ​സി മാ​ത്യു, കെ.​ ലി​ജി, പി.​ജി. ജോ​ളി​ക്കു​ട്ടി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​വി. രാ​ജീ​വ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​തു ജോ​സ​ഫ്, ഹൈ​സ്‌​കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ലി​ജി മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​ബി​ന്ദു​മോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Leader Page

‘ആ​ൽ​മ​ര​’ങ്ങ​ളു​ടെ ത​ണ​ലി​ൽ ട്രം​പി​ന്‍റെ വാ​ർ​ഷി​ക​മേ​ളം

2025 ജ​നു​വ​രി 20നാ​ണ് ഡോ​ണ​ൾ​ഡ് ജെ. ​ട്രം​പ് ര​ണ്ടാം​ത​വ​ണ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ​ത്. ടെ​ക് ലോ​ക​ത്തെ ശ​ത​കോ​ടീ​ശ്വ​രന്മാ​രും മാ​ഗ (Make America Great Again - MAGA) ഭ​ക്ത​രു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ചു​റ്റു​മു​ണ്ടാ​യി​രു​ന്ന​ത്. അ​മേ​രി​ക്ക​ൻ രാ​ഷ്‌ട്രീ​യ കാ​ലാ​വ​സ്ഥ​യി​ൽ സു​നാ​മി​ക​ളും ചു​ഴ​ലി​ക്കാ​റ്റു​ക​ളും ആ​ഞ്ഞ​ടി​ച്ച ഒ​രു വ​ർ​ഷ​മാ​ണു ക​ട​ന്നു​പോ​യ​തെ​ന്നു പ​റ​ഞ്ഞാൽ അതു തീ​ർ​ത്തും കു​റ​ഞ്ഞു​പോ​കും. അ​മേ​രി​ക്ക​യെ മാ​ത്ര​മ​ല്ല, ലോ​ക​ത്തെ​യാ​കെ അ​സ്ഥി​ര​ത​യി​ലേ​ക്കും അ​ന്ധാ​ളി​പ്പി​ലേ​ക്കും ന​യി​ച്ച വ​ർ​ഷ​മെ​ന്നും ട്രം​പി​ന്‍റെ ര​ണ്ടാം​വ​ര​വി​ലെ ആ​ദ്യവ​ർ​ഷ​ത്തെ വി​ശേ​ഷി​പ്പി​ക്കേ​ണ്ടി​വ​രും.

ട്രം​പി​ന്‍റെ നീ​ക്ക​ങ്ങ​ളെ സ​മ്പൂ​ർ​ണ നാ​ട​ക​മെ​ന്നു നി​സാ​ര​മാ​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ, എ​ല്ലാം കൂ​ട്ടി​വാ​യി​ക്കു​മ്പോ​ൾ മ​റ്റൊ​രു ചി​ത്ര​മാ​ണു തെ​ളി​യു​ന്ന​ത്. കൂ​ടു​ത​ൽ വ്യ​വ​സ്ഥാ​പി​ത​വും അ​പ​ക​ട​ക​ര​വു​മാ​യ ഒ​ന്ന്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ക​രു​ത​ലും സ​മ​തു​ല​ന​വും മ​റി​ക​ട​ക്കു​ന്ന ഒ​ന്ന്. അ​ധി​കാ​രം വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത​മാ​കു​ന്നു. സ്ഥാ​പ​ന​ങ്ങ​ൾ രാ​ഷ്‌ട്രീ​യ ആ​യു​ധ​ങ്ങ​ളാ​കു​ന്നു. മ​ഹാ​ന്മാ​രാ​യ ജോ​ർ​ജ് വാ​ഷിം​ഗ്ട​ണെ​യും ഏ​ബ്ര​ഹാം ലി​ങ്ക​ണെ​യും പ​രി​ഹ​സി​ക്കു​ന്ന സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​ശൈ​ലി​യി​ലേ​ക്കാ​ണ് ട്രം​പി​ന്‍റെ കൂ​പ്പു​കു​ത്ത​ൽ.

‘മ​ത്സ​രാ​ധി​ഷ്ഠി​ത സ്വേ​ച്ഛാ​ധി​പ​ത്യം’ എ​ന്നാ​ണ് ട്രം​പ് അ​തി​വേ​ഗം എ​ത്തി​ച്ചേ​രാ​ൻ സാ​ധ്യ​ത​യു​ള്ള അ​വ​സ്ഥ​യെ അ​മേ​രി​ക്ക​ൻ രാ​ഷ്‌ട്രീ​യ വൈ​ജ്ഞാ​നി​ക​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഈ ​ഭ​ര​ണ​ത്തി​ൻകീ​ഴി​ൽ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന​ത് ആ​ർ​ക്കൊ​ക്കെ, ശി​ക്ഷി​ക്കു​ന്ന​ത് ആ​രെ​യൊ​ക്കെ, ഭ​ര​ണ​കൂ​ട​ത്തോ​ട് വി​യോ​ജി​ക്കു​ന്ന​തി​ന് ന​ല്കേ​ണ്ടി​വ​രു​ന്ന വി​ല എ​ത്ര​ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് അ​വ​ർ ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

ച​രി​ത്ര​മൊ​രു​ക്കി​യ വ​ഴി​യി​ലൂ​ടെ

വി​ദേ​ശ​ത്തെ സൈ​നി​ക ഇ​ട​പെ​ട​ലി​നു​ള്ള അ​മേ​രി​ക്ക​യു​ടെ യു​ക്തി പു​തി​യ​ത​ല്ല. അ​തി​നു ര​ണ്ടു നൂ​റ്റാ​ണ്ടിലേ​റെ പ​ഴ​ക്ക​മു​ണ്ട്. ഉ​ത്ത​രാ​ഫ്രി​ക്ക​യി​ലേ​ക്ക് സൈ​ന്യ​ത്തെ അ​യ​ച്ച് 1801ൽ ​പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജ​ഫേ​ഴ്സ​ൺ തു​ട​ക്ക​മി​ട്ട ധാ​ർ​ഷ്ട്യം ട്രം​പി​ലൂ​ടെ ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ലും തു​ട​രു​ന്നു​വെ​ന്നേ​യു​ള്ളൂ. പ​ടി​ഞ്ഞാ​റ​ൻ അ​ർ​ധ​ഗോ​ള​ത്തെ അ​മേ​രി​ക്ക​യു​ടെ സ്വ​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് 1823ൽ. ​അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ങ്ങ​ളു​ടെ ആ​ധാ​ര​ശി​ല​യാ​യി ‘മ​ൺ​റോ ഡോ​ക്ട്രി​ൻ’ മാ​റി. 1904ൽ ​പ്ര​സി​ഡ​ന്‍റ് തി​യ​ഡോ​ർ റൂ​സ്‌വെ​ൽ​റ്റ് ഇ​ത് അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ക​യും ചെ​യ്തു. അ​ഹ​ന്ത​യും താ​ൻ​പോ​രി​മ​യും ത​ല​യ്ക്കു​പി​ടി​ച്ച ട്രം​പി​നെ​പ്പോ​ലൊ​രു ഭ​ര​ണാ​ധി​കാ​രി​ക്കു വേ​ണ്ട സ​മ്മ​ത​പ​ത്ര​മൊ​രു​ക്കി ച​രി​ത്രം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും വേ​ണ​മെ​ങ്കി​ൽ പ​റ​യാം.

ആ​ദ്യ​വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ൾ

ട്രം​പ് ഒ​രു വ​ർ​ഷം തീ​രും​മു​മ്പ് അ​മേ​രി​ക്ക​യെയും ലോ​ക​ത്തെ​യും കൊ​ണ്ടു​ചെ​ന്നെ​ത്തി​ച്ച ച​തി​നി​ല​ങ്ങ​ളു​ടെ ഭീ​തി​ദ​മാ​യ അ​വ​സ്ഥ​യാ​ണ് വെ​ന​സ്വേ​ല​യി​ൽ ക​ണ്ട​ത്. ഒ​രു പ​ര​മാ​ധി​കാ​ര രാ​ഷ്‌ട്ര​ത്തെ ആ​ക്ര​മി​ക്കു​ക. അ​തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യ നി​ക്കോ​ളാ​സ് മ​ഡു​റോ​യെ പി​ടി​കൂ​ടി വി​ചാ​ര​ണ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​ക്കു​ക. അ​വി​ശ്വ​സ​നീ​യ​ത​യോ​ടെ​യാ​ണ് ലോ​കം ഇ​തെ​ല്ലാം ക​ണ്ട​ത്.

വെ​ന​സ്വേ​ല​യെ ഇ​നി അ​മേ​രി​ക്ക ഭ​രി​ക്കു​മെ​ന്നും സ്വ​ന്തം ധാ​ർ​മി​ക​ത​യെയും മ​ന​സി​നെയു​മാ​ണ് താ​ൻ പി​ന്തു​ട​രു​ന്നതെ​ന്നും അ​ഹ​ന്ത​യു​ടെ ഭാ​ഷ​യി​ൽ ട്രംപ് ആ​ക്രോ​ശി​ച്ച​ത് വ​രാ​നി​രി​ക്കു​ന്ന ക​റു​ത്ത ദി​ന​ങ്ങ​ളി​ലേ​ക്കു​ള്ള സൂ​ചി​ക​യാ​ണ്. ഗ്രീ​ൻ​ലാ​ൻ​ഡ് അ​മേ​രി​ക്ക​യ്ക്കു വേ​ണം, ക്യൂ​ബ​യെ ആ​ക്ര​മി​ക്കും തു​ട​ങ്ങി​യ ഗു​ണ്ടാപ്ര​ഖ്യാ​പ​ന​ങ്ങ​ൾ വേ​റെ​യും. വെ​ന​സ്വേ​ല​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് മ​രി​യ കൊ​റി​ന മ​ച്ചാ​ഡോ അ​ടി​യ​റ​വ​ച്ച നൊ​ബേ​ൽ ഫ​ല​ക​വും പി​ടി​ച്ച് നെ​ഞ്ചു​വി​രി​ച്ചു​ നി​ൽ​ക്കു​ന്ന ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാണ്ട് ക​ണ്ട മി​ക​ച്ച കോ​മാ​ളി​ക്കാ​ഴ്ച​ക​ളി​ലൊ​ന്നാ​കു​ന്നു. അസ്ഥാനത്ത് മു​ള​യ്ക്കു​ന്ന എ​ല്ലാ ആ​ൽ​മ​ര​ങ്ങ​ളും ത​ണ​ലാ​ക്കാ​നു​ള്ള ട്രം​പി​യ​ൻ വി​രു​ത് ഏ​ത​റ്റം​ വ​രെ പോ​കു​മെ​ന്ന ആ​ശ​ങ്ക എ​വി​ടെ​യു​മു​ണ്ട്.

സ്തു​തി​പാ​ഠ​ക​ർ​ക്ക് ആ​ദ​രം

2021 ജ​നു​വ​രി ആ​റി​ന് കാ​പ്പി​റ്റോ​ളി​ന് നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കു​റ്റാ​രോ​പി​ത​രാ​യ 1,600 പേ​ർ​ക്ക് മാ​പ്പ് ന​ൽ​കി​ക്കൊ​ണ്ടാ​യി​രു​ന്നു ട്രം​പി​ന്‍റെ ര​ണ്ടാ​മൂ​ഴം തു​ട​ങ്ങി​യ​ത്. വി​ധേ​യ​ർ​ക്ക് ര​ക്ഷ, വി​മ​ർ​ശ​ക​ർ​ക്ക് ശി​ക്ഷ എ​ന്ന ട്രം​പ് ശൈ​ലി​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പ്. ‘​പ്രൗ​ഡ് ബോ​യ്സ്, ഓത്ത് കീപ്പേഴ്സ്’ തു​ട​ങ്ങി​യ തീ​വ്ര വ​ല​തു​പ​ക്ഷ സം​ഘ​ങ്ങ​ളി​ലെ 14 അം​ഗ​ങ്ങ​ളു​ടെ ശി​ക്ഷ ഇ​ള​വ് ചെ​യ്തു.


എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ർ​ഡ​റു​ക​ൾ


എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ർ​ഡ​റു​ക​ളാ​യി​രു​ന്നു ട്രം​പി​ന്‍റെ ആ​വേ​ശം. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കി​ൽ 229 എ​ണ്ണം. 2025 ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ, ഫെ​ഡ​റ​ൽ പൊ​തു സ​ർ​വീ​സി​ലെ നി​യ​മ​ന​ങ്ങ​ൾ മ​ര​വി​പ്പി​ക്കാ​നും ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ലു​ട​നീ​ള​മു​ള്ള വൈ​വി​ധ്യം, സ​മ​ത്വം, ഉ​ൾ​ച്ചേ​ർ​ക്ക​ൽ പ​ദ്ധ​തി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നും പാ​രീ​സ് കാ​ലാ​വ​സ്ഥാ ഉ​ട​മ്പ​ടി​യി​ൽനി​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ​നി​ന്നും പി​ന്മാ​റാ​നും അ​ദ്ദേ​ഹം ഈ ​അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചു.


വേ​റെ​യു​മു​ണ്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ർ​ഡ​റു​ക​ൾ. ഫെ​ഡ​റ​ൽ വ​കു​പ്പു​ക​ളി​ലെ ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഗ​വ​ൺ​മെ​ന്‍റ് എ​ഫി​ഷ്യ​ൻ​സി​ രൂ​പീ​ക​രി​ക്കു​ക, നീ​തി​ന്യാ​യ വ​കു​പ്പി​നെ രാ​ഷ്‌ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ ഏ​ജ​ൻ​സി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക, മെ​ക്സി​ക്കോ ഉ​ൾ​ക്ക​ട​ലി​ന്‍റെ പേ​ര് മാ​റ്റു​ക, സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ലെ തീ​വ്ര​മാ​യ മ​സ്തി​ഷ്ക​പ്ര​ക്ഷാ​ള​നം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നി​വ​യെ​ല്ലാം ഇ​തി​ൽ​പ്പെ​ടും. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ യാ​ഥാ​സ്ഥി​തി​ക മാ​തൃ​ക തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ള​രെ മു​മ്പു​ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു. ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ലെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ കൊ​ച്ചു​കൊ​ച്ച് അ​റ​ക​ൾ തി​രി​ച്ച​റി​യു​ക​യും അ​വ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെയ്യുക എ​ന്ന​താ​യി​രു​ന്നു അ​ത്.

താ​രി​ഫ് പ്ര​ഖ്യാ​പ​ന​വും അ​നി​ശ്ചി​ത​ത്വ​വും

അ​മേ​രി​ക്ക​യു​ടെ ക​ർ​ശ​ന​മാ​യ ഇ​റ​ക്കു​മ​തി നി​കു​തി​ക​ൾ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കു​ക​യും ലോ​ക സാ​മ്പ​ത്തി​കരം​ഗ​ത്ത് വ​ലി​യ അ​സ്ഥി​ര​ത ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു.


ഫെ​ബ്രു​വ​രി ഒന്ന്: കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്ക് 25% താ​രി​ഫും (എ​ണ്ണ​യ്ക്കും ഊ​ർ​ജ​ത്തി​നും 10%), ചൈ​നീ​സ് ച​ര​ക്കു​ക​ൾ​ക്ക് 10% താ​രി​ഫും ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ, ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ഇ​ത് ഒ​രു മാ​സ​ത്തേ​ക്ക് നീ​ട്ടി​വ​ച്ചു. ഈ ​സ​മ​യ​ത്ത് മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കും സ​മാ​ന​മാ​യ ‘പ​ക​ര​ച്ചു​ങ്കം’ ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം ആ​ലോ​ചി​ച്ചു.


മാ​ർ​ച്ച് നാല്: കാ​ന​ഡ​യ്ക്കെ​തി​രേയു​ള്ള താ​രി​ഫു​ക​ൾ നി​ല​വി​ൽ​ വ​ന്നു. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ തി​രി​ച്ച​ടി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.
കാ​ന​ഡ​യെ അ​മേ​രി​ക്ക​യു​ടെ ‘51-ാ​മ​ത്തെ സം​സ്ഥാ​നം​’ എ​ന്ന് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത് കാ​ന​ഡ​യി​ൽ വ​ലി​യ രാ​ഷ്‌ട്രീ​യ മാ​റ്റ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ മാ​ർ​ക്ക് കാ​ർ​ണി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തു​വ​രെ കാ​ര്യ​ങ്ങ​ൾ നീ​ങ്ങി.


മാ​ർ​ച്ച് 5-6 തീ​യ​തി​ക​ളി​ൽ വാ​ഹ​നം ഒ​ഴി​കെ​യു​ള്ള ച​ര​ക്കു​ക​ളു​ടെ നി​കു​തി താ​ത്​കാ​ലി​ക​മാ​യി മാ​റ്റി​വെ​ച്ചു.

മാ​ർ​ച്ച് 11: വൈ​ദ്യു​തി​ക്ക് സ​ർ​ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഒ​ണ്ടേ​റി​യോ പ്രീ​മി​യ​ർ ഡ​ഗ് ഫോ​ർ​ഡി​ന്‍റെ നീ​ക്ക​ത്തി​ന് മ​റു​പ​ടി​യാ​യി ക​നേ​ഡി​യ​ൻ അ​ലു​മി​നി​യം, സ്റ്റീ​ൽ എ​ന്നി​വ​യ്ക്ക് 50% നി​കു​തി ചു​മ​ത്തു​മെ​ന്ന് ട്രം​പ് ഭീ​ഷ​ണി​പ്പെ​ടു​ത്തി (പി​ന്നീ​ട് പി​ന്മാ​റി).

മാ​ർ​ച്ച് 12: സ്റ്റീ​ൽ, അ​ലു​മി​നി​യം എ​ന്നി​വ​യ്ക്ക് 25% നി​കു​തി നി​ല​വി​ൽ വ​ന്നു (ഇ​ത് ജൂ​ണി​ൽ 50% ആ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു). ഇ​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​ജ്യ​ങ്ങ​ളെ അ​മേ​രി​ക്ക​യ്ക്കെ​തി​രേ പ്ര​തി​ക​രി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു.

കാ​റു​ക​ൾ​ക്കും മ​റ്റ് അ​നു​ബ​ന്ധ ഭാ​ഗ​ങ്ങ​ൾ​ക്കും 25% നി​കു​തി വ​ന്ന​തോ​ടെ ലോ​ക​ത്തെ മി​ക്ക വ്യാ​പാ​രപ​ങ്കാ​ളി​ക​ൾ​ക്കും അ​മേ​രി​ക്ക 10% നി​കു​തി ഏ​ർ​പ്പെ​ടു​ത്തി. ഇ​ത് ആ​ഗോ​ള ഓ​ഹ​രിവി​പ​ണി​ക​ളി​ൽ വ​ലി​യ ഇ​ടി​വി​ന് കാ​ര​ണ​മാ​യി. ചൈ​ന​യും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

ഏ​പ്രി​ൽ 9: വി​പ​ണി​യി​ലെ ത​ക​ർ​ച്ച​യും അ​രാ​ജ​ക​ത്വ​വും ക​ണ​ക്കി​ലെ​ടു​ത്ത് 90 ദി​വ​സ​ത്തേ​ക്ക് ഈ ​താ​രി​ഫു​ക​ൾ ട്രം​പ് നി​ർ​ത്തി​വ​ച്ചു.

ഏ​പ്രി​ൽ 11: സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന ഇ​ല​ക്‌ട്രോ​ണി​ക്സ്, സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ, കം​പ്യൂ​ട്ട​റു​ക​ൾ എ​ന്നി​വ​യ്ക്ക് ഇ​ള​വു​ക​ൾ ന​ൽ​കി.

ഇ​ലോ​ൺ മ​സ്കി​ന്‍റെ വി​ള​യാ​ട്ടം


ഇ​ലോ​ൺ മ​സ്കി​ന്‍റെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഗ​വ​ൺ​മെ​ന്‍റ് എ​ഫി​ഷ്യ​ൻ​സി (DOGE) ഫെ​ഡ​റ​ൽ പ​ബ്ലി​ക് സ​ർ​വീ​സി​നെ ഇ​ല്ലാ​താ​ക്കാ​ൻ ഒ​രു ‘വെ​ട്ടി​ച്ചു​ട്ട്’ പ്ര​ചാ​ര​ണം തു​ട​ങ്ങി. മ​സ്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​രു​പ​തം​ഗ സം​ഘ​വും കോ​ൺ​ഗ്ര​സ് അ​ധി​കാ​രം, സി​വി​ൽ സ​ർ​വീ​സ് പ​രി​ര​ക്ഷ​ക​ൾ, ജ​നാ​ധി​പ​ത്യ ഉ​ത്ത​ര​വാ​ദി​ത്വത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. വ്യ​ക്തി​ഗ​ത ഡാ​റ്റ​യി​ലേ​ക്കും സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കും വ​ലി​യ തോ​തി​ൽ പ്ര​വേ​ശ​നം നേ​ടു​ക​യും ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​ധി​കാ​ര​ത്തി​ന്‍റെ ആ​ദ്യ​മാ​സ​ത്തി​ൽ വി​ദേ​ശസ​ഹാ​യ ചെ​ല​വു​ക​ൾ മ​ര​വി​പ്പി​ച്ചു. യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഏ​ജ​ൻ​സി ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് പി​രി​ച്ചു​വി​ടാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. തു​ട​ർമാ​സ​ങ്ങ​ളി​ൽ എ​ല്ലാ ഫെ​ഡ​റ​ൽ വ​കു​പ്പു​ക​ളി​ലും വ​ലി​യ പ്ര​ക്ഷോ​ഭ​മു​ണ്ടാ​യി. പി​രി​ച്ചു​വി​ട​ൽ പ​തി​വാ​യി. മാ​ർ​ച്ചി​ൽ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ​നി​ന്ന് 1,300 ല​ധി​കം ഫെ​ഡ​റ​ൽ തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്താ​ക്കി. തു​ട​ർ​ന്ന് ആ​രോ​ഗ്യ​-മ​നു​ഷ്യ സേ​വ​ന വ​കു​പ്പി​ൽ പ​തി​നാ​യി​ര​ത്തോ​ളം പേ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ഫെ​ഡ​റ​ൽ ഗ​വ​ൺ​മെ​ന്‍റി​നെ ചു​രു​ക്കാ​നു​ള്ള നാ​ട​കീ​യ​മാ​യ പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്.

മ​ച്ചാ​നും മ​ച്ചാ​നും ക​ടു​ത്ത ശ​ത്രു​ത​യി​ലേ​ക്ക്

മ​ച്ചാ​നും മ​ച്ചാ​നു​മാ​യി​രു​ന്ന ട്രം​പും ഇ​ലോ​ൺ മ​സ്കും അ​ടി​ച്ചു​പി​രി​ഞ്ഞ​തും, ചി​രി​ക്ക​ണോ ക​ര​യ​ണോ എ​ന്ന​റി​യാ​തെ ന​മ്മ​ൾ ക​ണ്ടു​നി​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​നാ​യ വ്യ​ക്തി​യും ഏ​റ്റ​വും ശ​ക്ത​നാ​യ രാ​ഷ്‌ട്രീ​യ നേ​താ​വും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും വേ​ർ​പി​രി​യ​ലു​മാ​യി​രു​ന്നു അ​ത്. ഇ​ക്ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു​വേ​ണ്ടി മ​സ്ക് ഏ​ക​ദേ​ശം 277 മി​ല്യ​ൺ ഡോ​ള​ർ ചെ​ല​വ​ഴി​ച്ചെ​ന്നോ​ർ​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം കാ​ബി​ന​റ്റി​ന് കീ​ഴി​ൽ ‘ഡോ​ജ്’ എ​ന്ന പു​തി​യ സം​വി​ധാ​ന​മു​ണ്ടാ​ക്കി മ​സ്കി​നെ അ​തി​ന്‍റെ ത​ല​വ​നാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തു.

പ​ര​സ്പ​രം പു​ക​ഴ്ത്താ​ൻ മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു ഇരുവ​രും. എ​ന്നാ​ൽ എ​ല്ലാം പൊ​ട്ടി​ത്ത​ക​രാ​ൻ അ​ധി​ക​സ​മ​യം വേ​ണ്ടി​വ​ന്നി​ല്ല. ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന നികുതി-ചെലവ് ബില്ലാണ് ഇ​വ​ർ​ക്കി​ട​യി​ൽ വി​ല്ല​നാ​യ​ത്. ബി​ൽ അ​മേ​രി​ക്ക​യ്ക്ക് ബാ​ധ്യ​ത മാ​ത്ര​മേ ഉ​ണ്ടാ​ക്കൂ​വെ​ന്ന് മ​സ്ക് തു​റ​ന്ന​ടി​ച്ചു. ഇ​ത് ട്രം​പി​ന്‍റെ സ​മ​നി​ല തെ​റ്റി​ച്ചു. മ​സ്ക് ‘ഡോ​ജി​’ൽ​നി​ന്നു രാ​ജി​വ​ച്ചു.

ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളു​ള്ള എ​പ്സ്റ്റീ​ൻ ഫ​യ​ലി​ൽ ട്രം​പി​ന്‍റെ പേ​രു​ണ്ട് എ​ന്നു പ​റ​ഞ്ഞ് മ​സ്ക് ആ​ക്ര​മ​ണം വ്യ​ക്തി​പ​ര​മാ​ക്കി. പി​ന്നെ ക​ണ്ട​ത് മ​സ്കി​ന്‍റെ ക​മ്പ​നി​ക​ളെ ത​ക​ർ​ക്കാ​നു​ള്ള ട്രം​പി​ന്‍റെ നീ​ക്ക​ങ്ങ​ളാ​ണ്. മ​സ്കി​ന് വ്യ​ക്തി​പ​ര​മാ​യി ഏ​ക​ദേ​ശം 8.73 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്ക്. ട്രം​പി​ന്‍റെ സ്ഥി​ര​ത​യി​ല്ലാ​യ്മ​യു​ടെ മ​റ്റൊ​രു ബി​ഗ് ഷോ ​ആ​യി ഇ​ത്.

ഇ​റാ​നും അ​മേ​രി​ക്ക​യും


2025 ജൂ​ണി​ൽ അ​മേ​രി​ക്ക ഇ​റാ​നി​ലെ മൂ​ന്ന് പ്ര​ധാ​ന ആ​ണ​വ​നി​ല​യ​ങ്ങ​ൾ​ക്കു നേ​രെ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണം (ഓ​പ്പ​റേ​ഷ​ൻ മി​ഡ്നൈ​റ്റ് ഹാ​മ​ർ) പ​ശ്ചി​മേ​ഷ്യ​ൻ രാ​ഷ്‌ട്രീ​യ​ത്തെ ഇ​ള​ക്കി​മ​റി​ച്ചു. 2025 ജൂ​ൺ 13 മു​ത​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ൽ ന​ട​ന്ന 12 ദി​ന യു​ദ്ധ​മാ​ണ് ഇ​തി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​റാ​ൻ അ​വ​രു​ടെ ആ​ണ​വബാ​ധ്യ​ത​ക​ൾ ലം​ഘി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ചേ​ർ​ന്ന് ന​ട​ത്തി​യ സ​മ്മ​ർ​ദ​ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ ന​ട​പ​ടി. ശ​ക്തി​യി​ലൂ​ടെ സ​മാ​ധാ​നം എ​ന്ന ട്രം​പി​ന്‍റെ ന​യം ഇ​വി​ടെ​യും മു​ന്നി​ട്ടു​ നി​ന്നു.

ഐ​ക്യ​രാ​ഷ്‌ട്ര​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സ് ഈ ​ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.


ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ലും അ​മേ​രി​ക്ക​ൻ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന സ്ഥി​തി നി​ല​നി​ൽ​ക്കു​ന്നു. സൈ​നി​ക ന​ട​പ​ടി ത​ത്കാ​ലം വേ​ണ്ടെ​ന്നു വ​യ്ക്കാ​ൻ ട്രം​പി​നെ പ്രേ​രി​പ്പി​ച്ച​ത് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​റാ​നെ ആ​ക്ര​മി​ച്ചാ​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കു​മെ​ന്നും അ​മേ​രി​ക്ക​യ്ക്ക് ഗു​ണം ചെ​യ്യി​ല്ലെ​ന്നും സൗ​ദി അ​റേ​ബ്യ​യും ഖ​ത്ത​റും ട്രം​പി​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വാ​ർ​ത്ത.


കു​ടി​യേ​റ്റ​ത്തോ​ടു​ള്ള സ​മീ​പ​നം


ഭ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ അ​തി​ർ​ത്തി സു​ര​ക്ഷി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തീ​വ്ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തെ​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ (മെ​ക്സി​ക്കോ അ​തി​ർ​ത്തി) അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യും സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു. സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു കു​ടി​യേ​റ്റ​ക്കാ​രെ പി​ടി​കൂ​ടു​ന്ന​തി​ൽ ഐ​സി​ഇ ഏ​ജ​ന്‍റു​മാ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി. അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കു​ന്ന​ത് ത​ട​യു​ക​യും അ​മേ​രി​ക്ക​യി​ൽ ജ​നി​ക്കു​ന്ന​വ​ർ​ക്കു നേ​രി​ട്ട് പൗ​ര​ത്വം ല​ഭി​ക്കു​ന്ന ‘ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം’​അ​വ​സാ​നി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.


അ​ന​ധി​കൃ​ത​മാ​യി എ​ത്തു​ന്ന​വ​രെ മാ​ത്ര​മ​ല്ല, നി​യ​മ​പ​ര​മാ​യി വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​യും ഈ ​ന​യ​ങ്ങ​ൾ ബാ​ധി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ൻ, ഹെ​യ്തി, ഇ​റാ​ൻ തു​ട​ങ്ങി ഏ​ക​ദേ​ശം ഇ​രു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് അ​മേ​രി​ക്ക​യി​ലേ​ക്ക് വ​രു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ചി​ല രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​പേ​ക്ഷ​ക​ൾ സ്ഥി​ര​മാ​യി ത​ട​ഞ്ഞു​വ​ച്ച​തി​നെ ട്രം​പ് ന്യാ​യീ​ക​രി​ച്ചു. ആ ​രാ​ജ്യ​ങ്ങ​ളെ​ക്കു​റി​ച്ച് വം​ശീ​യ​വും മോ​ശ​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ദ്ദേ​ഹം ന​ട​ത്തി.


ഉ​യ​ർ​ന്ന വൈ​ദ​ഗ്ധ്യ​മു​ള്ള ജോ​ലി​ക്കാ​ർ​ക്കാ​യി (പ്ര​ത്യേ​കി​ച്ച് ഐ​ടി മേ​ഖ​ല​യി​ൽ) ന​ൽ​കു​ന്ന എ​ച്ച്1 ബി ​വി​സ​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. ഈ ​നി​യ​മം പെ​ട്ടെ​ന്ന് ന​ട​പ്പി​ലാ​ക്കി​യ​ത് വീ​സ ഉ​ള്ള​വ​ർ​ക്കി​ട​യി​ലും ക​മ്പ​നി​ക​ൾ​ക്കി​ട​യി​ലും വ​ലി​യ പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കി.

പൗ​രാ​വ​കാ​ശ​വും ലിം​ഗ​നീ​തി​യും


കൂ​ടു​ത​ൽ യാ​ഥാ​സ്ഥി​തി​ക​വും ദേ​ശീ​യ​താ​വാ​ദ​പ​ര​വു​മാ​യ ഭ​ര​ണ​രീ​തി​യി​ലേ​ക്കു​ള്ള മാ​റ്റ​മാ​ണ് ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​മേ​രി​ക്ക​യി​ൽ ക​ണ്ട​ത്. അ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് ഇ​വ​യാ​ണ്:


വൈ​വി​ധ്യ​വും തു​ല്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ല​നി​ന്നി​രു​ന്ന എ​ല്ലാ പ്രോ​ഗ്രാ​മു​ക​ളും ഗ്രാ​ന്‍റു​ക​ളും നി​ർ​ത്ത​ലാ​ക്കി.​സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഡി​ഇ​ഐ (ഡൈ​വേ​ഴ്സി​റ്റി, ഇ​ക്വി​റ്റി ആ​ൻ​ഡ് ഇ​ൻ​ക്ലു​ഷ​ൻ) പ്രോ​ഗ്രാ​മു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​വ​ർ​ക്കു​ള്ള ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചു. പ​ക​രം ‘ദേ​ശ​സ്നേ​ഹ വി​ദ്യാ​ഭ്യാ​സം’ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് ഫെ​ഡ​റ​ൽ സ​ഹാ​യ​ങ്ങ​ൾ മാ​റ്റി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ ലിം​ഗ​മാ​റ്റ ചി​കി​ത്സ​ക​ൾ നി​യ​ന്ത്രി​ക്കു​ക​യും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ്ത്രീ​ക​ൾ​ക്ക് വ​നി​താ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.​

അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര​യു​ദ്ധ​കാ​ല​ത്തെ ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​മ​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.​ സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ളി​ൽ​നി​ന്നും ഔ​ദ്യോ​ഗി​ക ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ൽ​നി​ന്നും ‘അ​സ​മ​ത്വം’, ‘വം​ശം’, ‘സ്ത്രീ​ക​ൾ’, ‘ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ൾ’ തു​ട​ങ്ങി​യ പ​ദ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യോ നി​യ​ന്ത്രി​ക്കു​ക​യോ ചെ​യ്തു. സ്ത്രീ​ക​ളെ​യും എ​ൽ​ജി​ബി​ടി​ക്യു വി​ഭാ​ഗ​ങ്ങ​ളെ​യുംകു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​രേ​ഖ​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി.​ നാ​ഷ​ണ​ൽ സ​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ (എ​ൻ​എ​സ്എ​ഫ്), നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് (എ​ൻ​ഐ​എ​ച്ച്) തു​ട​ങ്ങി​യ പ്ര​മു​ഖ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കി​യി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഗ്രാ​ന്‍റു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യോ മ​ര​വി​പ്പി​ക്കു​ക​യോ ചെ​യ്തു.


ചാ​ർ​ലി കി​ർ​ക്കി​ന്‍റെ കൊ​ല​പാ​ത​കം


2025 സെ​പ്റ്റം​ബ​റി​ൽ യൂ​ട്ടാ കോ​ള​ജ് കാ​മ്പ​സി​ൽ​വ​ച്ച് വ​ല​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​നാ​യ ചാ​ർ​ലി കി​ർ​ക്ക് വെ​ടി​യേ​റ്റ് മ​രി​ച്ചു. ഇ​ത് അ​മേ​രി​ക്ക​യി​ലെ യാ​ഥാ​സ്ഥി​തി​ക​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നും ദുഃ​ഖ​ത്തി​നും കാ​ര​ണ​മാ​യി. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു മു​മ്പു​ത​ന്നെ ഈ ​കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി തീ​വ്ര ഇ​ട​തു​പ​ക്ഷ​മാ​ണെ​ന്ന് ട്രം​പ് ആ​രോ​പി​ച്ചു. ഈ ​കൊ​ല​പാ​ത​കം ഒ​രു കാ​ര​ണ​മാ​ക്കി ഭ​ര​ണ​കൂ​ടം ത​ങ്ങ​ളു​ടെ വി​മ​ർ​ശ​ക​രെ അ​ടി​ച്ച​മ​ർ​ത്താ​ൻ തു​ട​ങ്ങി.

ഹാ​ർ​വാ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കെ​തി​രേ


അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​വും സ​മ്പ​ന്ന​വു​മാ​യ ഹാ​ർ​വാ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യെ​യും ട്രം​പ് വ​രു​തി​യി​ലാ​ക്കാ​ൻ ശ്ര​മി​ച്ചു. മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു​ള്ള താ​ക്കീ​തു കൂ​ടി​യാ​യി​രു​ന്നു ഇ​ത്.

സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണം: ഹാ​ർ​വാ​ഡി​ന് ല​ഭി​ക്കേ​ണ്ട ര​ണ്ടു ബി​ല്യ​ൺ ഡോ​ള​ർ ധ​ന​സ​ഹാ​യം മ​ര​വി​പ്പി​ച്ചു.

അ​ഡ്മി​ഷ​ൻ നി​യ​ന്ത്ര​ണം: വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ൽ നി​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യെ ത​ട​യാ​ൻ ശ്ര​മി​ച്ചു.


നി​കു​തി ഇ​ള​വ്: സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന നി​കു​തി ഇ​ള​വ് പ​ദ​വി റ​ദ്ദാ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങാ​തെ ഹാ​ർ​വാ​ഡ് നി​യ​മ​പ​ര​മാ​യി പോ​രാ​ടാ​ൻ തീ​രു​മാ​നി​ച്ചു. ഗ​വ​ൺ​മെ​ന്‍റ് ഫ​ണ്ട് ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ് എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ചു.


കാ​മ്പ​സു​ക​ളി​ൽ ജൂ​ത​വി​രു​ദ്ധ​ത ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്നു, വൈ​വി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ന്നു എ​ന്ന​തൊ​ക്കെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ കാ​ര​ണ​ങ്ങ​ൾ.

എ​ന്നാ​ൽ ഇ​തി​നു പി​ന്നി​ലെ രാ​ഷ്‌ട്രീ​യ​ല​ക്ഷ്യം വ്യ​ക്ത​മാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധി​കാ​ര​ത്തെ ചോ​ദ്യം​ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള, സ​മൂ​ഹ​ത്തി​ലെ സ്വാ​ധീ​ന​ശ​ക്തി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ (പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ) ഭ​യ​പ്പെ​ടു​ത്തു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ക​യും മ​റ്റു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്ന​റി​യി​പ്പ് ന​ല്കു​ക​യു​മാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം.

‘ബ്രോ​മാ​ൻ​സ്’ ബ​ന്ധ​ത്തി​ൽ ഇ​ട​ർ​ച്ച

ത​ന്ത്ര​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ളും വൈ​കാ​രി​ക​മാ​യ പ്ര​ക​ട​ന​ങ്ങ​ളും ചേ​ർ​ന്ന​താ​യി​രു​ന്നു ട്രം​പ്-മോ​ദി സൗ​ഹൃ​ദം. ര​ണ്ടു​പേ​രും ത​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി രാ​ഷ്‌ട്രീ​യം ക​ളി​ക്കു​ന്ന​വ​രാ​ണ്. 2019ൽ ​ഹൂ​സ്റ്റ​ണി​ൽ ന​ട​ന്ന ‘ഹൗ​ഡി മോ​ദി​’യും 2020ൽ ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ‘ന​മ​സ്തേ ട്രം​പും’ ഈ ​രാ​ഷ്‌ട്രീ​യ​നാ​ട​ക​ത്തി​ലെ പ്ര​ധാ​ന രം​ഗ​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട​ത് പ​രി​ഹാ​സ്യ​മാ​യ ത​ല​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​ണു ക​ണ്ട്.

ട്രം​പി​ന്‍റെ ഒ​ന്നാ​മൂ​ഴ​ത്തി​ലെ ‘ബ്രോ​മാ​ൻ​സ്’ ബ​ന്ധം ര​ണ്ടാ​മൂ​ഴ​ത്തി​ൽ ത​ല​തി​രി​ഞ്ഞ​പോ​ലെ​യാ​ണ് കാ​ണു​ന്ന​ത്. മോ​ദി​യെ വ​ക​വ​യ്ക്കാ​ത്ത ട്രം​പും, ട്രം​പി​നു മു​ന്നി​ൽ മി​ണ്ടാ​ട്ടം മു​ട്ടി​യ മോ​ദി​യും. താ​രി​ഫി​ൽ മു​ക്കി മോ​ദി ‘​അ​നു​ഗ്ര​ഹി​ച്ച’പ്പോ​ൾ മ​റ്റ് വി​പ​ണി​ക​ൾ തേ​ടാ​ൻ ഇ​ന്ത്യ നി​ർ​ബ​ന്ധി​ത​മാ​യി.

2025 ഫെ​ബ്രു​വ​രി അ​ഞ്ചി​ന് യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ സി17 ​വി​മാ​ന​ത്തി​ൽ അ​മൃ​ത‌്സ​റി​ലേക്കു കയറ്റിവിട്ട ഇ​ന്ത്യ​ക്കാ​രോ​ട് അ​മേ​രി​ക്ക കാ​ണി​ച്ച മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യി​ൽ വേ​ണ്ട​വി​ധം പ്ര​തി​ഷേ​ധി​ക്കാ​ൻ ഇ​ന്ത്യ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. താ​രി​ഫ് ഇ​ള​വു​ക​ൾ വ​ഴി മോ​ദി ത​ന്നെ സ​ന്തോ​ഷി​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു എ​ന്ന ഈ​യി​ട​ത്തെ ട്രം​പ് അ​രു​ള​പ്പാ​ടും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെയും വ്യാ​പാ​ര​ബ​ന്ധ​ങ്ങ​ളു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ മു​ഴ​ങ്ങു​ന്ന അ​പ​സ്വ​ര​മാ​ണ്.
എ​ന്താ​യാ​ലും. കാ​ർ​മേ​ഘ​പ​ട​ല​ങ്ങ​ൾ ഉ​രു​ണ്ടു​കൂ​ടി അ​ന്ത​രീ​ക്ഷം ഇ​രു​ളു​മ്പോ​ഴും സൗ​ഹൃ​ദ​ത്തി​ന്‍റേ​തെ​ന്നു തോ​ന്നി​ക്കു​ന്ന മി​ന്ന​ൽ​പ്പി​ണ​രു​ക​ൾ പാ​യി​ച്ച് വെ​ളി​ച്ചം വ​രു​ന്നു എ​ന്ന പ്ര​തീ​തി​യു​ണ്ടാ​ക്കാ​ൻ ഇ​രു​വ​രും കൊ​ണ്ടു​പി​ടി​ച്ചു ശ്ര​മി​ക്കു​ന്നു​ണ്ട്.

സാ​ധാ​ര​ണ​ക്കാ​ർ​ക്കും ദു​രി​തം

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ ‘മെ​ഡി​കെ​യ്ഡി​’നു​ള്ള തു​ക വെ​ട്ടി​ക്കു​റ​ച്ചു. നി​ബ​ന്ധ​ന​ക​ൾ ക​ടു​പ്പി​ച്ചു. 2034 ആ​കു​മ്പോ​ഴേ​ക്കും ഏ​ക​ദേ​ശം 1.18 കോ​ടി ആ​ളു​ക​ൾ​ക്കാ​ണ് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് ന​ഷ്ട​പ്പെ​ടു​ക. ഭ​ക്ഷ​ണ​സ​ഹാ​യ പ​ദ്ധ​തി​യി​ലും വെ​ട്ടി​ക്കു​റ​വ് വ​രു​ത്തി. കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും രാ​ഷ്‌ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​നി​ട​യി​ൽ പാ​വ​പ്പെ​ട്ട​വ​രു​ടെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ഇ​ല്ലാ​താ​കു​ന്നു എ​ന്നാ​ണ് പൊ​തു​വെ​യു​ള്ള നി​രീ​ക്ഷ​ണം.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്ത്

ഏ​തൊ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ലും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള അ​വ​സാ​ന​ത്തെ​യും ഏ​റ്റ​വും വ​ലു​തു​മാ​യ ശ​ക്തി സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളാ​ണ്. ഭ​യ​ത്തി​ന് വ​ഴ​ങ്ങാ​തെ അ​വ​ർ ഒ​ന്നി​ച്ചു നി​ൽ​ക്കു​മ്പോ​ഴാ​ണ് ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​വ​സ്തു​ത ഏ​റ്റ​വു​മ​ധി​കം വ്യ​ക്ത​മാ​ക്കി​ത്ത​ന്ന ഒ​രു ‘ട്രം​പി​യ​ൻ വ​ർ​ഷ​’മാ​ണ് ആ​ഗോ​ള രാ​ഷ്‌ട്രീ​യ​ത്തി​ൽ ക​ട​ന്നു​പോ​യ​ത്.

District News

സെന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ൾ വാ​ർ​ഷി​കം


അ​​തി​​ര​​മ്പു​​ഴ: സെ​ന്‍റ് അ​​ലോ​​ഷ്യ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​ന്‍റെ വാ​​ർ​​ഷി​​കാ​​ഘോ​​ഷം - നി​​റ​​വ് 2026 ന​​ട​​ത്തി. സ്കൂ​​ൾ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഫാ. ​​അ​​നീ​​ഷ് കാ​​മി​​ച്ചേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച സ​​മ്മേ​​ള​​നം ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ്പെ​​യ്സ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി പ്രൊ-വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ.​​ ഡോ. കു​​രു​​വി​​ള ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ആ​​ൻ​​സ് വ​​ർ​​ഗീ​​സ്, പ്രി​​ൻ​​സി​​പ്പ​​ൽ ബി​​നു ജോ​​ൺ, ഹെ​​ഡ്മി​​സ്ട്ര​​സ് റോ​​ഷ്‌​​നി കെ. ​​ജേ​​ക്ക​​ബ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് റോ​​യ് സേ​​വ്യ​​ർ, സ്റ്റാ​​ഫ്‌ സെ​​ക്ര​​ട്ട​​റി കെ.​​ആ​​ർ. ദി​​വ്യ, പ്രോ​​ഗ്രാം ക​​ൺ​​വീ​​ന​​ർ ഡോ. ​​ജി​​ഷ​​മോ​​ൾ അ​​ല​​ക്സ്‌ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
പ​​ഠ​​ന, ക​​ലാ, കാ​​യി​​ക​​രം​​ഗ​​ത്തു മി​​ക​​വ് പു​​ല​​ർ​​ത്തി​​യ കു​​ട്ടി​​ക​​ളെ ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ച്ചു. ഉ​​പ​​ജി​​ല്ലാ, ജി​​ല്ലാ​​ത​​ല മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ വി​​ജ​​യി​​ക​​ളാ​​യ കു​​ട്ടി​​ക​​ൾ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.

District News

ക​​ല്ലു​​ക​​ളം കു​​ടും​​ബ​​യോ​​ഗ വാ​​ര്‍​ഷി​​കം

 

ച​​ങ്ങ​​നാ​​ശേ​​രി: ന​​മ്മു​​ടെ ആ​​ഗ്ര​​ഹ​​ങ്ങ​​ള്‍ മു​​ഴു​​വ​​ന്‍ സ​​ഫ​​ലീ​​ക​​രി​​ച്ച​​തി​​നു​​ശേ​​ഷം മ​​റ്റു​​ള്ള​​വ​​ര്‍​ക്കു ന​​ന്മ ചെ​​യ്യാ​​ന്‍ സാ​​ധി​​ക്കി​​ല്ലെ​​ന്ന് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് കൂ​​വ​​ക്കാ​​ട്. ക​​ല്ലു​​ക​​ളം കു​​ടും​​ബ​​യോ​​ഗ​​ത്തി​​ന്‍റെ 93-ാമ​​ത് വാ​​ര്‍​ഷി​​ക പൊ​​തു​​യോ​​ഗ​​ത്തി​​ല്‍ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. രോ​​ഗി​​ക​​ള്‍​ക്കും അ​​ശ​​ര​​ണ​​ര്‍​ക്കും പ്ര​​ത്യേ​​ക​​മാ​​യ ക​​രു​​ത​​ല്‍ ന​​ല്‍​ക​​ണ​​മെ​​ന്നും മാ​​ര്‍ കൂ​​വ​​ക്കാ​​ട് പ​​റ​​ഞ്ഞു.

മൂ​​ല​​കു​​ടും​​ബ​​മാ​​യ പേ​​ര​​ങ്ങാ​​ട്ട് കു​​ടും​​ബ​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് വി​​ക്ട​​ര്‍ ടി. ​​തോ​​മ​​സ് യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പൗ​​രോ​​ഹി​​ത്യ ര​​ജ​​ത ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന റ​​വ. ഡോ. ​​സോ​​ണി പാ​​ലാ​​ത്ര സി​​എം​​ഐ, ഫാ. ​​തോ​​മ​​സ് ക​​ല്ലു​​ക​​ളം സി​​എം​​ഐ, ഫാ. ​​റോ​​മി​​യോ ക​​ല്ലു​​ക​​ളം സി​​എം​​ഐ, സി​​സ്റ്റ​​ര്‍ റോ​​സ് ക​​ല്ലു​​ക​​ളം, മാ​​ത്യു ജെ. ​​മു​​ട്ട​​ത്ത്, തോ​​മ​​സു​​കു​​ട്ടി പാ​​ലാ​​ത്ര, ഷാ​​ജി പാ​​ലാ​​ത്ര, ടോ​​ണി സി. ​​ക​​ല്ലു​​ക​​ളം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ചാ​​ള്‍​സ് മാ​​ത്യു പാ​​ലാ​​ത്ര, എ​​ല്‍​സ​​മ്മ ജോ​​ബ്, ഷീ​​ല തോ​​മ​​സ് എ​​ന്നി​​വ​​രെ കു​​ടും​​ബ​​യോ​​ഗം ആ​​ദ​​രി​​ച്ചു.

കൊ​​ണ്ടോ​​ടി വെ​​ട്ടി​​കാ​​ട് കു​​ടും​​ബ​​യോ​​ഗം 50-ാം വാ​​ര്‍​ഷി​​കം

നാ​​ലു​​കോ​​ടി: കൊ​​ണ്ടോ​​ടി വെ​​ട്ടി​​കാ​​ട് കു​​ടും​​ബ​​യോ​​ഗം 50-ാം വാ​​ര്‍​ഷി​​കം നാ​​ലു​​കോ​​ടി സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്നു. എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല മു​​ന്‍ വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​സ​​ഖ​​റി​​യാ​​സ് പോ​​ള​​ച്ചി​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ, ഫാ. ​​സ​​ഖ​​റി​​യാ​​സ് ക​​രി​​വേ​​ലി​​ല്‍, ഫാ. ​​മാ​​ത്യു പോ​​ള​​ച്ചി​​റ, ഫാ. ​​ബെ​​ന്നി കു​​ഴി​​യ​​ടി​​യി​​ല്‍, ഫാ. ​​ജോ​​ര്‍​ജ് കാ​​ളാ​​ശേ​​രി, വി​​നോ​​ദ് വെ​​ട്ടി​​കാ​​ട്, കെ.​​ടി. മാ​​ത്യു കു​​ഴി​​വേ​​ലി​​ല്‍, ജോ​​ഷി കൊ​​ല്ലാ​​പു​​രം, തോ​​മ​​സ് സേ​​വ്യ​​ര്‍ മാ​​ളി​​യേ​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.


ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി പ്ര​​സി​​ഡ​​ന്‍റ് - കെ.​​ടി. മാ​​ത്യു കു​​ഴി​​വേ​​ലി​​ല്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് - ജോ​​ഷി കൊ​​ല്ലാ​​പു​​രം, സെ​​ക്ര​​ട്ട​​റി - വി​​ന്‍​സ​​ന്‍റ് ഈ​​ഴ​​ക്ക​​ട​​വ്, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി - ബീ​​ന കു​​ന്ന​​ത്ത്, ട്ര​​ഷ​​റ​​ര്‍ - വ​​ര്‍​ഗീ​​സ് ആ​​ന്‍റ​​ണി എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

Latest News

Corehub Up