Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual Day

Palakkad

കാ​ണി​ക്ക​മാ​ത സ്കൂ​ളി​ൽ വാ​ർ​ഷി​ക​ദി​നം ‘സ​ഫ​യ​ർ 2കെ26’ ​ആ​ഘോ​ഷി​ച്ചു

പാ​ല​ക്കാ​ട്: കാ​ണി​ക്ക​മാ​ത സ്കൂ​ളി​ൽ വാ​ർ​ഷി​ക​ദി​നം ‘സ​ഫ​യ​ർ 2കെ26’ ​ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ഗ്രീ​ൻ​ഗാ​ല​റി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ല​ക്കാ​ട് ജ​യ് ക്രി​സ്റ്റോ പ്രൊ​വി​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ല​ത സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യു​മാ​യ ധ​ന്യ രാ​ജേ​ന്ദ്ര​ൻ ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി. കാ​ണി​ക്ക​മാ​ത കോ​ണ്‍​വ​ന്‍റ് ചാ​പ്ലി​ൻ ഫാ. ​ജെ​യിം​സ് ച​ക്യ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​അ​രു​ണ്‍ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ടെ​സി​ൻ സി​എം​സി വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി.

ക​ലാ​കാ​യി​ക രം​ഗ​ങ്ങ​ളി​ൽ പ​രി​ശീ​ല​ക​രാ​യ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു. സം​സ്ഥാ​ന​ത​ല​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ സം​ഘ​നൃ​ത്ത​വും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. അ​ധ്യാ​പി​ക വി. ​അ​നി​ത സ്വാ​ഗ​ത​വും സ്കൂ​ൾ ലീ​ഡ​ർ ശ്രീ​യ സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. മാ​നേ​ജ​ർ സി​സ്റ്റ​ർ ടെ​സി​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​സ്റ്റ​ർ നി​ർ​മ്മ​ൽ, സ്കൂ​ൾ ലീ​ഡ​ർ, അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up