കൊച്ചി: കേന്ദ്ര ടെലികോം വകുപ്പിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷാ സംബന്ധമായ വിഷയങ്ങളിൽ ദക്ഷിണമേഖല വാർഷിക സമ്മേളനം കൊച്ചിയിൽ നടത്തി.
കേരള ലൈസൻസ്ഡ് സർവീസ് ഏരിയയുടെ ആതിഥേയത്വത്തിൽ നടന്ന സമ്മേളനത്തിൽ ടെലികോം വകുപ്പിന്റെ നാല് ദക്ഷിണമേഖല എൽഎസ്എകളിലെ (കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക) ഉദ്യോഗസ്ഥരും കേന്ദ്ര, സംസ്ഥാന നിയമപാലന ഏജൻസികളും വിവിധ ടെലികോം സേവനദാതാക്കളും പങ്കെടുത്തു.
ടെലികോം വകുപ്പ് ഡയറക്ടർ ജനറൽ രമേഷ് കുമാർ ഗോയൽ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ കമ്യൂണിക്കേഷൻ കമ്മീഷൻ അംഗം ദേബ് കുമാർ ചക്രവർത്തി, ടെലികോം കേരള അഡീഷണൽ ഡയറക്ടർ ജനറൽ ബെന്നി ചിന്നപ്പൻ, എഡിജിപി എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.