ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന വാർഷിക ടാക്സ് സെമിനാർ ഈ മാസം 31ന് നടക്കും.
പുതിയ നികുതി നിയമങ്ങൾ, ഫയലിംഗ് രീതികൾ എന്നിവയെക്കുറിച്ച് വ്യക്തികൾക്കും കുടുംബങ്ങൾക്കും വ്യക്തമായ ധാരണ നൽകുന്നതിനായാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ അഞ്ച് വരെ 3821 Broadway Blvd, Garland, TX 75043ലാണ് സെമിനാർ നടക്കുക. മുഖ്യപ്രഭാഷകൻ: ഐആർഎസ് മുൻ ഓഡിറ്ററായ ഹരി പിള്ള സിപിഎ സെമിനാറിന് നേതൃത്വം നൽകും
ഏറ്റവും പുതിയ നികുതി നിയമങ്ങൾ, ഡിഡക്ഷനുകൾ, ക്രെഡിറ്റുകൾ, സ്മാർട്ട് പ്ലാനിംഗ് എന്നിവയെക്കുറിച്ചുള്ള വിദഗ്ധ നിർദേശങ്ങൾ.സെമിനാറിൽ അവതരിപ്പിക്കും.
സംശയങ്ങൾ ദൂരീകരിക്കാനും വരാനിരിക്കുന്ന ടാക്സ് സീസണിനായി മികച്ച രീതിയിൽ തയാറെടുക്കാനും ഈ സെമിനാർ സഹായകരമാകും.
കൂടുതൽ വിവരങ്ങൾക്കായി പ്രദീപ് നാഗനൂലിൽ, ഷിജു എബ്രഹാം, മൻജിത് കൈനിക്കര എന്നിവരുമായി ബന്ധപ്പെടുക.