Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnnualMeeting

America

റി​ലീ​ഫ് കോ​ർ​ണ​റി​ന്‍റെ ഏ​ഴാ​മ​ത് വാ​ർ​ഷി​ക​യോ​ഗം ഞാ​യ​റാ​ഴ്ച

ടെ​ക്സ​സ്: റി​ലീ​ഫ് കോ​ർ​ണ​റി​ന്‍റെ ഏ​ഴാ​മ​ത് വാ​ർ​ഷി​ക​യോ​ഗം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് (സെ​ൻ​ട്ര​ൽ സ​മ​യം) ന​ട​ക്കും. സ്റ്റാ​ഫോ​ർ​ഡി​ലെ DESI INDIAN RESTAURANT ആ​ണ് വേ​ദി. വി​ലാ​സം: 209 FM 1092 Rd, Stafford, TX 77477.

ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൂം ​വ​ഴി ചേ​രാം. ഈ​സ്റ്റേ​ൺ സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​നും പ​സ​ഫി​ക് സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ടി​നും യോ​ഗം ആ​രം​ഭി​ക്കും.

സം​ഘ​ട​ന​യ്ക്ക് പി​ന്തു​ണ ന​ൽ​കി​യ​വ​ർ​ക്കും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​തി​നും ഇ​തു​വ​രെ​യു​ള്ള സാ​മൂ​ഹി​ക പി​ന്തു​ണാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​ണ് യോ​ഗം. ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന പു​തി​യ പ​രി​പാ​ടി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ങ്ങ​നെ പ​ങ്കാ​ളി​ക​ളാ​കാ​മെ​ന്ന് അ​റി​യാ​നും അ​വ​സ​ര​മു​ണ്ടാ​കും. റി​ലീ​ഫ് കോ​ർ​ണ​റി​ന്‍റെ സേ​വ​ന​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

Reliefcorner - Free Mental Health Support വ്യ​ക്തി​പ​ര​വും കു​ടും​ബ​പ​ര​വും ബ​ന്ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ ന​ൽ​കു​ന്നു. ബു​ദ്ധി​മു​ട്ടു​ക​ൾ തു​റ​ന്നു​പ​റ​യാ​നും കൗ​ൺ​സ​ലിം​ഗും മ​റ്റ് സ​ഹാ​യ​ങ്ങ​ളും തേ​ടാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

Vision 20/20 - Alcohol Addiction Support മ​ദ്യാ​സ​ക്തി ബാ​ധി​ച്ച​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്നു. തു​ട​ർ​ച്ച​യാ​യ യോ​ഗ​ങ്ങ​ൾ, അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​ൽ, പ്രാ​യോ​ഗി​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്നു.

തി​രി​ച്ച​ടി​ക​ൾ നേ​രി​ട്ടാ​ലും കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളി​ല്ലാ​തെ മ​ട​ങ്ങി​വ​രാ​ൻ ക​ഴി​യു​ന്ന സൗ​ഹൃ​ദ​പ​ര​മാ​യ കൂ​ട്ടാ​യ്മ നി​ല​നി​ർ​ത്താ​നാ​യ​ത് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന നേ​ട്ട​മാ​ണ്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​ക​ൾ പ​ങ്കു​വ​യ്ക്കാ​നും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം തേ​ടാ​നും പി​ന്തു​ണ ന​ൽ​കു​ന്ന ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്താ​നും ചെ​റി​യ ചു​വ​ടു​ക​ളി​ലൂ​ടെ മു​ന്നേ​റാ​നും ഈ ​കൂ​ട്ടാ​യ്മ അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ഇ​തു​വ​രെ പി​ന്തു​ണ ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും റി​ലീ​ഫ് കോ​ർ​ണ​ർ ന​ന്ദി അ​റി​യി​ക്കു​ന്നു. പു​തി​യ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മ്പോ​ൾ ത​ങ്ങ​ളു​ടെ സ​മ​യ​വും ക​ഴി​വു​ക​ളും പ​ങ്കു​വ​യ്ക്കാ​ൻ കൂ​ടു​ത​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ ക്ഷ​ണി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് താ​ഴെ ന​ൽ​കി​യി​രി​ക്കു​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാം.

മാ​ന​സി​കാ​രോ​ഗ്യ​വും മ​ദ്യാ​സ​ക്തി​യി​ൽ​നി​ന്നു​ള്ള മോ​ച​ന​വും ല​ക്ഷ്യ​മാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തും; കൂ​ടു​ത​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ സ്വാ​ഗ​തം ചെ​യ്യു​ന്നു.

ര​ജി​സ്ട്രേ​ഷ​നും ഓ​ൺ​ലൈ​ൻ പ​ങ്കാ​ളി​ത്ത​വും

ര​ജി​സ്ട്രേ​ഷ​ൻ: https://wkf.ms/3VPyMPg.

സൂം ​യോ​ഗ​ത്തി​ൽ ചേ​രാ​ൻ - ഐഡി: 895 4085 7558, പാസ്കോഡ്: 045456.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​സ​ജി പി. ​മ​ത്താ​യി: 214-499-2971, തോ​മ​സ് ഐ​പ്പ്: 713-779-3300, അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്: 469-982-1576.

വെബ്സെെറ്റ്: www.reliefcorner.org.

Latest News

Corehub Up