തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ സാമ്പത്തിക വർഷത്തിലെ തീറ്റപ്പുൽകൃഷി ഘടകത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു.
20 വരെ www.ksheerasree.kerala.gov.in മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. 20 സെന്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോളകൃഷി എന്നീ പദ്ധതികളും, പുൽകൃഷിക്ക് വേണ്ടിയുള്ള യന്ത്രവത്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഗ്രൂപ്പുകൾക്ക് തീറ്റപ്പുല്ല് വിപണന യൂണിറ്റുകൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയും ഉൾപ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി.
കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.